അടിമുടി മാറ്റങ്ങളുമായി ആമസോണ്‍ പ്രൈം; ഇനി മുതല്‍ ലൈവ് പ്രോഗ്രാമുകളും ഷെഡ്യൂള്‍ ചെയ്ത ഷോകളും

June 26, 2020 |
|
News

                  അടിമുടി മാറ്റങ്ങളുമായി ആമസോണ്‍ പ്രൈം; ഇനി മുതല്‍ ലൈവ് പ്രോഗ്രാമുകളും ഷെഡ്യൂള്‍ ചെയ്ത ഷോകളും

പ്രൈം വീഡിയോ സേവനത്തിലേക്ക് 24/7 ലൈവ് പ്രോഗ്രാമുകളും ഷെഡ്യൂള്‍ ചെയ്ത ഷോകളുമായി ആമസോണ്‍ അടിമുടി മാറാനൊരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് പ്രൈമിലെ ലൈവ് ടിവി, മ്യൂസിക്ക്, ന്യൂസ്, ഷോകള്‍, സ്പോര്‍ട്സ്, പ്രത്യേക ഇവന്റുകള്‍ എന്നിവ കാണാനുള്ള സൗകര്യമൊരുക്കുന്ന തിരക്കിലാണ് കമ്പനി. ലൈവ് ലീനിയര്‍ പ്രോഗ്രാമിംഗിന് ലൈസന്‍സ് നേടുന്നതിനായി ആമസോണ്‍ സജീവമായി ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് ടെക് പ്രസിദ്ധീകരണ പ്രോട്ടോക്കോള്‍ റിപ്പോര്‍ട്ട് നല്‍കുന്നു.

ഡിമാന്‍ഡ് ഓണ്‍ വീഡിയോ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ലൈവ് അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത ടിവിഷോയ്ക്ക് കൂടുതല്‍ പ്രേക്ഷകരുള്ള അനുകൂല സമയമാണിതെന്ന് ആമസോണ്‍ പ്രസ്താവിച്ചു. അധികം വൈകാതെ തന്നെ, ലൈവ് മ്യൂസിക്ക് ഷോകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വാര്‍ത്താ പ്രോഗ്രാമിംഗ് എന്നിവ ആമസോണ്‍ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് സൂചന. ഇതിനായി ലീനിയര്‍ ടിവിയെയാണ് ആമസോണ്‍ കൂട്ടുപിടിച്ചിരിക്കുന്നത്.

ടിവി ഷോകള്‍, വാര്‍ത്താ ഷോകള്‍ മുതലായവ പ്രക്ഷേപണം ചെയ്യുന്ന ലൈവ് ടിവിയാണ് ലീനിയര്‍ ടിവി. സ്പോര്‍ട്സ്, വാര്‍ത്തകള്‍, സിനിമകള്‍, അവാര്‍ഡ് ഷോകള്‍, പ്രത്യേക ഇവന്റുകള്‍, ടിവി ഷോകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്ന തങ്ങളുടെ പ്രിയപ്പെട്ട ടിവി സ്റ്റേഷനുകളുടെ 24/7 സ്ട്രീമുകള്‍ കാണാന്‍ ലീനിയര്‍ ടിവി അനുവദിക്കുന്നു. പരമ്പരാഗത കേബിള്‍ സേവനങ്ങള്‍ സാധാരണ ചെലവേറിയതാണ്. ആമസോണ്‍ ലീനിയര്‍ ടിവി കൊണ്ടുവരുന്നുവെങ്കില്‍, നിലവിലുള്ള ഓണ്‍ഡിമാന്‍ഡ് ഉള്ളടക്കത്തില്‍ പ്രോഗ്രാമുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചെലവ് കുറഞ്ഞതാക്കാനും ഇവര്‍ ലക്ഷ്യമിടുന്നു.

ആമസോണ്‍ ലൈവ് ടിവി കൊണ്ടുവരുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല. പക്ഷേ അങ്ങനെയാണെങ്കില്‍, ഇത് സാധാരണ ഒടിടികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നു വേണം കരുതാന്‍. ലീനിയര്‍ ടീവിയുടെ പ്രവര്‍ത്തനത്തിനു വേണ്ടി ആമസോണ്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ തുറന്നതിലൂടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചാരത്തിലായിരിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ അത് എതിരാളികളായ മറ്റു പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയായി മാറിയേക്കാം. യൂട്യൂബ് ടിവിയിലൂടെയും ഡിഷ് നെറ്റ്വര്‍ക്ക് സ്ലിംഗ് ടിവിയിലൂടെയും മുമ്പ് ലീനിയര്‍ ടിവി പരീക്ഷിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved