ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായവുമായി ആമസോണ്‍; കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കും

September 02, 2021 |
|
News

                  ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായവുമായി ആമസോണ്‍;  കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കും

ഇന്ത്യയിലെ കര്‍ഷകരെ സഹായിക്കാനായി ആമസോണ്‍ വരുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകളെക്കുറിച്ച് സമയബന്ധിതമായ ഉപദേശം, വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇനി ആമസോണിന്റെ സഹായംഉണ്ടാകും. ആമസോണ്‍ റീട്ടെയില്‍ ആണ് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഈ കാര്‍ഷിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. വിത്തിടുന്നത് മുതല്‍ വിളകള്‍ ആയി വിതരണം ചെയ്യാന്‍ കഴിയുന്നത് വരെ കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്ന സമയബന്ധിതമായ ഇടപെടല്‍ ആയിരിക്കും കമ്പനി നടത്തുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷക പങ്കാളികള്‍ക്ക് കാര്‍ഷിക വിളകളിലെ രോഗ പരിപാലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വേഗത്തിലുള്ള തീരുമാനമെടുക്കാനുള്ള സഹായം കര്‍ഷകരുടെ കാര്യക്ഷമത തുടര്‍ച്ചയായി മെച്ചപ്പെടുത്താനും, കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പുതിയ പഠനങ്ങള്‍ സൃഷ്ടിക്കാനും കമ്പനി ഇടപെടും. കാര്‍ഷിക വിദഗ്ധരുടെ ഒരു സംഘത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് കീടങ്ങള്‍, രോഗങ്ങള്‍ മുതലായവയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കും. ക്രിയാത്മക വിളയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്തരം നല്‍കും. സാങ്കേതിക വിദ്യകളിലൂടെ കര്‍ഷകരുടെ വിതരണ ശൃംഖല പ്രക്രിയകള്‍ ലളിതമാക്കുമെന്ന് കമ്പനി പറയുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സഹായിക്കും.

കര്‍ഷകരെ മണ്ണിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ വിള ആസൂത്രണം ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര പരിപാടിയായിരിക്കും ഇതെന്ന് കമ്പനി പറയുന്നു. ആമസോണ്‍ റീട്ടെയില്‍ അസോസിയേറ്റുകള്‍ ആയിരിക്കും കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഇവര്‍ ഇത് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയച്ചുകഴിഞ്ഞാല്‍ ഒന്നിലധികം ഘട്ടങ്ങളില്‍ ഗുണനിലവാരം പരിശോധിക്കാനും നിരീക്ഷിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കും. ഉല്‍പന്നങ്ങള്‍ പ്രോസസ്സിംഗ് സെന്ററുകളില്‍ തരംതിരിച്ച് പായ്ക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് സമീപം സ്ഥിതിചെയ്യുന്ന ആമസോണ്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved