
ന്യൂഡല്‍ഹി: ആമസോണ്‍ പ്രാദേശിക ഷോപ്പ് പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 10 കോടി രൂപ നിക്ഷേപിച്ചു. കിരാനകള്‍, ഇലക്ട്രോണിക്‌സ് മറ്റു പ്രാദേശിക ഷോപ്പുകള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫേസ്ബുക്ക്-ജിയോ ഇടപാടിനു ശേഷം ഓഫ്‌ലൈന്‍ പദ്ധതികള്‍ക്ക് വേഗം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം.
ഓഫ്‌ലൈന്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനായി ആറുമാസം മുമ്പുതന്നെ ആമസോണ്‍ പദ്ധതിയുടെ പ്രാരംഭനടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇത്തരത്തില്‍ നൂറു നഗരങ്ങളില്‍ 5000 സ്റ്റോറുകളാണ് ആമസോണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ഇന്ത്യയിലാണ് ആദ്യമായി തുടക്കമിട്ടിരിക്കുന്നത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രാദേശിക സ്റ്റോറുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട് അലംകൃത വസ്തുക്കള്‍, പലചരക്ക് തുടങ്ങിയവയാണ് ഇന്ത്യക്കാരുടെ ദിവസേനയുള്ള ഷോപ്പിംഗ് ഉല്‍പ്പന്നങ്ങള്‍. ആമസോണിന്റെ പദ്ധതിയിലൂടെ ഓണ്‍ലൈന്‍ അനുഭവമില്ലാത്ത പ്രാദേശിക ഷോപ്പുകള്‍ക്കും വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും, പ്രത്യേകിച്ചും കോവിഡ് കാലയളവിനു ശേഷമെന്നും കമ്പനി വ്യക്തമാക്കി.