
സീറ്റില്‍: തങ്ങളുടെ താത്കാലിക ജീവനക്കാരില്‍ 1.25 ലക്ഷം പേരെ സ്ഥിരപ്പെടുത്താന്‍ ആമസോണ്‍ തീരുമാനിച്ചു. ആകെ 1.75 ലക്ഷം താത്കാലിക ജീവനക്കാരില്‍ അരലക്ഷം പേര്‍ക്ക് തങ്ങളുടെ മുന്‍ ജോലിയിലേക്ക് തിരികെ പോവുകയോ ആമസോണില്‍ തന്നെ സീസണല്‍, അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുകയോ ആവാം.
തങ്ങളുടെ ആറ് ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് മണിക്കൂറില്‍ കുറഞ്ഞത് 15 ഡോളറാണ് ആമസോണ്‍ വേതനം നല്‍കുന്നത്. മാര്‍ച്ചിലാണ് കൂടുതല്‍ പേരെ ജോലിക്കെടുക്കുന്നതായി പ്രഖ്യാപിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ ഇവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്ഥിരം ജീവനക്കാര്‍ക്ക് മികച്ച വേതനത്തിന് പുറമെ കരിയര്‍ ചോയ്സ് പോലുള്ള പരിശീലന പരിപാടികളിലും പങ്കെടുക്കാവുന്നതാണ്. ആമസോണില്‍ ഉയര്‍ന്ന ജോലിക്കും മറ്റ് സ്ഥാപനങ്ങളില്‍ മികച്ച തൊഴിലവസരത്തിനും ഇത് പ്രയോജനം ചെയ്യും.