വെസ്റ്റ്‌ലാന്‍ഡ് ബുക്‌സ് അടച്ച് പൂട്ടാന്‍ ഒരുങ്ങി ആമസോണ്‍

February 03, 2022 |
|
News

                  വെസ്റ്റ്‌ലാന്‍ഡ് ബുക്‌സ് അടച്ച് പൂട്ടാന്‍ ഒരുങ്ങി ആമസോണ്‍

ആമസോണ്‍ തങ്ങളുടെ പ്രസാധകശാലയായ വെസ്റ്റ്‌ലാന്‍ഡ് ബുക്‌സ് അടച്ച് പൂട്ടുവാന്‍ ഒരുങ്ങുന്നു. അഞ്ച് വര്‍ഷം മുന്‍പ് 2016ലാണ് കമ്പനി ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പുസ്തക പ്രസാധകരില്‍ ഒന്നാണ് വെസ്റ്റ്‌ലാന്‍്ര ബുക്‌സ്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ട്രെന്റ് ലിമിറ്റഡില്‍ നിന്ന് 2016ലാണ് ആമസോണ്‍ പ്രസിദ്ധീകരണ കമ്പനി ഏറ്റെടുത്തത്. ഇവര്‍ അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, അശ്വിന്‍ സംഘി, രശ്മി ബന്‍സാല്‍, റുജുത ദിവേകര്‍, പ്രീതി ഷേണായി, ദേവദത്ത് പട്നായിക്, അനുജ ചൗഹാന്‍, രവി സുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ നിരവധി മികച്ച എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിച്ച് പ്രസിദ്ധിയാര്‍ജിച്ചവരാണ്.

സമീപവര്‍ഷങ്ങളില്‍ ഇതാദ്യമായാണ് ഒരു പ്രമുഖ ഇംഗ്ലീഷ് പബ്ലിഷിംഗ് ഹൗസ് അടച്ചുപൂട്ടുന്നത്. കമ്പനി നഷ്ടത്തിലാണ് ഓടുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിശദമായ ആലോചനകള്‍ക്ക് ശേഷമാണ് വെസ്റ്റ്ലാന്‍ഡ് ഇനിമുതല്‍ പ്രവര്‍ത്തിക്കില്ല എന്ന വിഷമകരമായ തീരുമാനമെടുത്തിരിക്കുന്നത്. ഈ പുതിയ തീരുമാനത്തില്‍ ഞങ്ങള്‍ ജീവനക്കാര്‍, രചയിതാക്കള്‍, ഏജന്റുമാര്‍, വിതരണ പങ്കാളികള്‍ എന്നിവരുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി നവീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതോടെ രാജ്യത്തെ തന്നെ ചെറുകിട പ്രസാദ്ധകര്‍ക്ക് ഭീഷണിയാണോ ഉയരുന്നത് എന്ന സംശയങ്ങളും ഉയരുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സാവധാനത്തില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരണശാലകള്‍ക്ക് പൂട്ട് വീണുകൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യയിലെ പ്രമുഖ പ്രസാധകശാലയായ വെസ്റ്റ്‌ലാന്‍ഡ് ബുക്‌സ് അടച്ച് പൂട്ടുവാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്.

ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ തിരക്കിട്ട സംവാദമാണ് നടക്കുന്നത്. നിരവധി എഴുത്തുകാരും പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ പുസ്തകങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു പ്രസാദ്ധകനെ സങ്കല്‍പ്പിക്കാന്‍ പ്രയാസമാണെന്ന് പ്രീതി ഷേണായി ട്വിറ്ററില്‍ കുറിച്ചത്. വെസ്റ്റ്ലാന്‍ഡ്സിന്റെ പുസ്തകങ്ങളും അവരുടെ ജോലിക്കാരും വായനക്കാരായ ഞങ്ങളും മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്തണമെന്ന് വിവര്‍ത്തക അരുണവ സിന്‍ഹയുടെ വാക്കുകള്‍. അതേസമയം, വെസ്റ്റ്ലാന്‍ഡ് ബുക്സിന്റെ ജീവനക്കാര്‍ ആമസോണ്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.

Read more topics: # ആമസോണ്‍, # Amazon,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved