
ആമസോണിന്റെ വോയ്‌സ് കമ്പനിയായ ആമസോണ്‍ വോയ്‌സ് അലക്‌സയിലൂടെ ഇനി ബില്ലുകളടക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ഫിന്‍ടെക് കമ്പനിയുമായി ചേര്‍ന്നാണ് ആമസോണ്‍ പുതിയ സൗകര്യം വിഭാവനം ചെയ്യുന്നത്. മണി 20/20 എന്ന ടെക്‌നോളജി സമ്മേളനത്തിലാണ് പുതിയ സേവന പദ്ധതിയെ പറ്റി കമ്പനി വിശദീകരണം നടത്തിയത്. പുതിയ ബില്‍ സൗകര്യത്തിലൂടെ ആമസോണ്‍ വന്‍ സാധ്യതകളാണ് നല്‍കിവരുന്നത്.
ബില്ലുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍, ബില്ലുമായി ബന്ധപ്പെട്ട അടവ്, വിവരങ്ങള്‍ എന്നിവ ആമസോണ്‍ അലക്‌സ ബില്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആമസോണ്‍ അലക്‌സ പുതിയ സംവിധാനം വിപുലപ്പെടുത്താനും ടെക്‌നോളജി സാധ്യതകള്‍ എത്തിക്കാനുള്ള വന്‍ നീക്കവുമാണ് കമ്പനി ഇതിനകം തന്നെ ആരംഭിച്ചിട്ടുള്ളത്.
ജലം, വൈദ്യുതി, നികുതി എന്നിവയുമായി ബന്ധപ്പെട്ട ബില്‍ അടക്കാനുള്ള സൗകര്യം ആമസോണ്‍ അലക്‌സ സൗകര്യം ഒരുക്കുന്നുണ്ട്. അതേസമയം പുതിയ സംസരംഭം ഇന്ത്യയിലാകും കമ്പനി തുടക്കം മുതല്‍ നടപ്പിലാക്കുക. ബില്ല് അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് കൃത്യമായ നോട്ടിഫിക്കേഷന്‍ കമ്പനി ഒരുക്കും. പുതിയ ഓപ്ഷനുകളും, സേവന നിരക്കുകളുമാകും കമ്പനി പ്രധാനമായും നടപ്പിലാക്കുക.
ബില്‍ പേമെന്റ് സംവിധാനം വിപുലപ്പെടുത്തുന്നതോടപ്പം പുതിയ ടെക്‌നോളജി വിപുലപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. വോയ്‌സിലൂടെ ക്രമീകരണം നടത്താനും, ഒപ്ഷനുകള്‍ കൂടുതല്‍ ലളിതമാക്കാനുമാണ് നിലവില്‍ കമ്പനി ലക്ഷ്യമിടുന്നത്. ബില്‍ പേമന്റ് സംവിധാനം നടപ്പിലാക്കുന്നതോടെ ആമസോണ്‍ അലക്‌സയ്ക്ക് കൂടുതല്‍ നേട്ടം കൊയ്യാനും, ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.