20 കോടി ഉല്‍പ്പന്നങ്ങള്‍, മികച്ച ഓഫറുകള്‍; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 19 മുതല്‍

January 10, 2020 |
|
News

                  20 കോടി ഉല്‍പ്പന്നങ്ങള്‍, മികച്ച ഓഫറുകള്‍; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയില്‍  ജനുവരി 19 മുതല്‍

ബെംഗളുരു: ഈ വര്‍ഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 19 മുതല്‍ 22 വരെ നടക്കും. 20 കോടിയില്‍പരം ഉല്‍പ്പന്നങ്ങളാണ് ആകര്‍ഷക വിലക്കുറവില്‍ ലഭിക്കുക, പ്രൈം അംഗങ്ങള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ നിരക്കില്‍ ഷോപ്പിങ് നടത്താന്‍ സാധിക്കും. ജനുവരി 18 ന് ഉച്ചയ്ക്ക് 12 നാണ് സെയില്‍ ആരംഭിക്കുക. സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍,ഫാഷന്‍ ,ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍,കിച്ചണ്‍ അപ്ലയന്‍സസ് ,ടിവി അടക്കമുള്ള വിവിധ സെഗ്മമെന്റിലുകളിലായി ഇരുപത് കോടി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇത്തവണ ആമസോണ്‍ ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയിലിന് വന്‍ വിപണിയാണ് ലഭിക്കാറുള്ളത്. മികച്ച ഓഫറുകളില്‍ പ്രിയപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നതിനാല്‍ ഓരോ നിമിഷത്തിലും ലക്ഷകണക്കിന് ഓര്‍ഡറുകളാണ് ലഭിക്കാറുള്ളത്. ഇത്തവണയും വന്‍ ഓഫറും ഡിസ്‌കൗണ്ടും ഗ്രേറ്റ് ഇന്ത്യാ സെയിലിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved