
ദില്ലി: ആമസോണ്‍ ഇന്ത്യയിലെ ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്കായി പരിശീലനപരിപാടി നടത്തുന്നു. പരിശീലനം,അറിവ് പങ്കിടല്‍ ,സാമ്പത്തികസ്ഥാപനങ്ങളും മറ്റ് പങ്കാളികളുമായി ഇടപെടല്‍ പ്രചോദിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചാണ് പരിശീലനപരിപാടി നടത്തുന്നത്. 'ആമസോണ്‍ സംഭവ്' എന്ന പരിശീലന പരിപാടി 15,16 തീയതികളില്‍ ഡല്‍ഹിയിലാണ് നടക്കുക. ടെക്‌നോളജി മേഖലയിലെ മുന്‍നിര സ്ഥാപനങ്ങള്‍,സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുമായി ഏകജാലക ബന്ധം സാധ്യമാക്കുന്ന പരിപാടികൂടിയാണിത്.
ഇത് ചെറുകിട ,മീഡിയം സംരംഭകര്‍ക്ക് ഗുണകരമായേക്കും. ഇ-കൊമേഴ്‌സിലേക്ക് ഇത്തരം സംരംഭങ്ങളുടെ പ്രവേശനവും കൂടി ആമസോണ്‍ പരിപാടിക്കൊണ്ട് ലക്ഷ്യം വെക്കുന്നു. ആമസോണ്‍ സംഭവ് ല്‍ ആഗോള സംരംഭകരും 3500 ല്‍പരം ആളുകളുമായിരിക്കും പങ്കെടുക്കുക. ഡല്‍ഹിയാണ് വേദി. ചെറുകിട,ഇടത്തരം സംരംഭകരുമായി കൈകോര്‍ത്ത് തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കാനുള്ള സ്ട്രാറ്റജികള്‍ ആമസോണ്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ റീട്ടെയില്‍ മേഖല പിടിച്ചെടുക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കുന്നുണ്ട്.