ആമസോണുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ക്ലൗഡ്ടെയ്ല്‍

August 10, 2021 |
|
News

                  ആമസോണുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ക്ലൗഡ്ടെയ്ല്‍

ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ക്ലൗഡ്ടെയ്ല്‍ ഇന്ത്യ, രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. 2022 മെയ് മാസം വരെ നിലനില്‍ക്കുന്ന കരാര്‍ കമ്പനി പുതുക്കില്ല എന്നാണ് പുതിയ അറിയിപ്പ്. ആമസോണിനൊപ്പം എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ കാറ്റമറന്‍ വെഞ്ച്വേഴ്സുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഏഴ് വര്‍ഷമാത്തോളമായി തുടരുന്ന പാര്‍ട്ണര്‍ഷിപ്പ് പുതുക്കാത്തതിന് പിന്നില്‍ എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രയോണ്‍ ബിസിനസ് സര്‍വീസിന് പൂര്‍ണ ഉടമസ്ഥതയുള്ളതാണ് ക്ലൗഡ്ടെയില്‍ ഇന്ത്യ. കാറ്റമറന്‍ കമ്പനിയും ആമസോണ്‍ കമ്പനിയും ചേര്‍ന്ന് സ്ഥാപിച്ച കൂട്ടു പ്രസ്ഥാനമാണ് പ്രയോണ്‍.

ഇ കൊമേഴ്സ് നയം പുതുക്കലുള്‍പ്പെടെ വിദേശ ഓണ്‍ലൈന്‍ ബിസിനസ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റമെന്നത് ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. വമ്പന്‍ ഇളവുകളോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിക്കഴിഞ്ഞ ശേഷമാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റമെന്നതാണ് ബിസിനസ് ലോകത്തിന് മുന്നില്‍ ചോദ്യമാകുന്നത്. ഏതായാലും കമ്പനിയുടെ ഭാഗത്ത് നിന്ന്് വിശദീകരണങ്ങള്‍ വന്നിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved