ബദലുമായി മുകേഷ് അംബാനി; ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

February 12, 2022 |
|
News

                  ബദലുമായി മുകേഷ് അംബാനി;  ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബ്‌ളൂ ഹൈഡ്രജന്റെ ഏറ്റവും വലിയ ഉത്പാദകരില്‍ ഒരാളാകാന്‍ ലക്ഷ്യമിടുന്നു. റിലയന്‍സിന്റെ ഹരിത-ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി 'മത്സരാധിഷ്ഠിത വിലയില്‍' ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കാനാണ് പദ്ധതി. മുംബൈ ആസ്ഥാനമായുള്ള കമ്പനി 4 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് പുനര്‍നിര്‍മ്മിക്കും. അത് പെട്രോളിയത്തെ സിന്തസിസ് വാതകമാക്കി മാറ്റി ബ്‌ളൂ ഹൈഡ്രജന്‍ ഒരു കിലോഗ്രാമിന് 1.2- 1.5 ഡോളര്‍ നിരക്കില്‍ ഉത്പാദിപ്പിക്കുമെന്ന് കമ്പനി പറയുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നത്. ഉല്‍പാദന സമയത്ത് രൂപം കൊള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇത് ആഗിരണം ചെയുന്നു. കൂടാതെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്റെ വില മത്സരാധിഷ്ഠിതമാകുന്നതുവരെ റിലയന്‍സ് ഇത് ഒരു താല്‍ക്കാലിക നടപടിയായി കാണുന്നു.

ഫോസില്‍ ഇന്ധനങ്ങളില്‍ തന്റെ സമ്പത്ത് കെട്ടിപ്പടുത്ത അംബാനി, 2035-ഓടെ റോഡ് ഇന്ധനങ്ങളായ ഡീസല്‍, ഗ്യാസോലിന്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് പകരം ശുദ്ധമായ ബദലുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. ഹൈഡ്രജന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യയിലുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്ലാന്റുകളുമായി ഈ പദ്ധതി മത്സരിക്കും.

ഈ ദശാബ്ദത്തിന്റെ തുടക്കത്തോടെ ഇന്നത്തെ ചെലവില്‍ നിന്ന് 60 ശതമാനം കുറച്ചുകൊണ്ട് ഒരു കിലോഗ്രാമിന് 1 ഡോളര്‍ എന്ന നിരക്കില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് അംബാനി പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യവുമായി യോജിപ്പിച്ച് ഇന്ത്യയെ ഒരു ക്ലീന്‍ ഹൈഡ്രജന്‍ കേന്ദ്രമാക്കി മാറ്റാന്‍ കഴിയുന്ന പുനരുപയോഗ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഏകദേശം 75 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved