അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ ഏര്‍പ്പെട്ട് ഇന്‍ഡിഗോ

September 29, 2021 |
|
News

                  അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ ഏര്‍പ്പെട്ട് ഇന്‍ഡിഗോ

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്ന വിമാനക്കമ്പനി ഇന്‍ഡിഗോ, അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ എത്തി. ഇരുകമ്പനികളും ധാരണയിലെത്തിയ വണ്‍-വെ കോഡ് ഷെയറിങ് പ്രകാരം ഇന്‍ഡിഗോയുടെ രാജ്യത്തെ 29 റൂട്ടുകളിലെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് അവരുടെ പ്ലാറ്റ്ഫോമിലൂടെ വില്‍ക്കാം.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓക്ടോബറോടെ പുതിയ സേവനം ലഭ്യമാകും. ഈ വര്‍ഷം ഓക്ടോബര്‍ 31ന് ന്യൂയോര്‍ക്ക്-ഡല്‍ഹി സര്‍വീസും അടുത്ത വര്‍ഷം ജനുവരി നാലിന് വാഷിങ്ടണ്‍- ബെംഗളൂരു സര്‍വ്വീസും അമേരിക്കന്‍ എയര്‍ലൈന്‍സ് ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് കമ്പനി ഇന്‍ഡിഗോയുമയി കരാറിലെത്തിയത്.

ഡല്‍ഹിയും ബെംഗളൂരുമെത്തുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് യാത്ര ഉറപ്പാക്കുകയാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ലക്ഷ്യം. നിലവില്‍ ഇന്‍ഡിഗോയ്ക്ക് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ടു-വെ കോഡ് ഷെയറിങ് കരാറും ഖത്തര്‍ എയര്‍വെയ്സുമായി വണ്‍-വെ കോഡ് ഷെയറിങ് കരാറും ഉണ്ട്. ഇന്ത്യയില്‍ 70 ഇടങ്ങളിലേക്കും രാജ്യത്തിന് പുറത്ത് 24 നഗരങ്ങളിലേക്കും നിലവില്‍ ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.

Read more topics: # ഇന്‍ഡിഗോ, # indigo,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved