
ട്രംപ് ഭരണത്തിലെ ഏറ്റവും ഉയര്‍ന്ന യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായ ഡേവിഡ് മാല്‍പാസിനെ ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു. ലോക ബാങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡ് 63 കാരനായ മാല്‍പാസിനെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. നിലവില്‍ മാല്‍പാസ് അണ്ടര്‍ സെക്രട്ടറി ഓഫ് ട്രഷറി ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഒരുപാട് പ്രവചനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിമിട്ട് കൊണ്ടാണ് മല്‍പാസിന്റെ വരവ്. പല വനിതകളുടെയും പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു. യുഎന്‍ അംബാസിഡറായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി, ഇവാങ്ക ട്രംപ് എന്നിവരുടെ പേരുകള്‍ മുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു യുഎസ് ട്രഷറി ഉദ്യോഗസ്ഥനായ ഡേവിഡ് മാല്‍പാസ് വെള്ളിയാഴ്ച ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഐക്യകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെടുകയായിരുന്നു. ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് മാല്‍പാസ്. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെ തെരഞ്ഞെടുത്തത് ഓപ്പണ്‍, സുതാര്യമായ' നാമനിര്‍ദ്ദേശ പത്രികയോടെയാണ്. പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്യുന്ന ആളായിരിക്കും വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ യു എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവായിരുന്നു മാല്‍പാസ്.
63 കാരനായ യുഎസ് ട്രഷറി ഉദ്യോഗസ്ഥനായ മാല്‍പാസ് ആഗോള ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് ഏറെ വിമര്‍ശകരാണ്. അവരുടെ വായ്പാ സമ്പ്രദായങ്ങള്‍ ഫലപ്രദമല്ലാത്തതിനാലും മറ്റും അദ്ദേഹം വേള്‍ഡ് ബാങ്കിനെ വിമര്‍ശിച്ചിരുന്നു. കൗണ്‍സില്‍ ഓഫ് ദി അമേരിക്കാസ്, ഇക്കണോമിക് ക്ലബ് ഓഫ് ന്യൂയോര്‍ക്ക്, യുഎസ്-ചൈന ബന്ധങ്ങളിലെ ദേശീയ കമ്മിറ്റി ബോര്‍ഡ് എന്നിവയില്‍ മല്‍പാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊളറാഡോ കോളേജില്‍ നിന്നും ബാച്ചിലേഴ്‌സ് ബിരുദവും ഡാന്‍വര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടി. ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തി.