ഹുവായ്ക്ക് 39 ശതമാനം വരുമാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

April 23, 2019 |
|
News

                  ഹുവായ്ക്ക് 39 ശതമാനം വരുമാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

2019 ന്റെ ആദ്യ പാദത്തില്‍ ചൈനീസ് ടെക് ഭീമനായ ഹുവായ്ക്ക് 39 ശതമാനം വരുമാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 26.81 ബില്യണ്‍ ഡോളര്‍ വരുമാന വളര്‍ച്ചയാണ് 2019 ലെ ആദ്യപാദത്തില്‍ ഹുവായ് നേടിയത്. അമേരിക്കയുടെ വിലക്കുകള്‍ കമ്പനിക്കുണ്ടായിട്ടും കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാനായത് എടുത്തു പറയേണ്ട പ്രധാന കാര്യം തന്നെയാണ്. ഹുവായി സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്ന കമ്പനിയാണെന്നാണ് അമേരിക്കയുടെ ആരോപണം. 

ചൈനീസ് ടെക് ഭീമനായ ഹുവായെ മാറ്റി നിര്‍ത്താവന്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദവും ഇടപെടലും നടത്തിയെന്നാണ് ആരോപണം. അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തുന്നുവെന്ന ആരോപണം മൂലം ഹുവായുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 2018ല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയല്‍ വിലക്കേര്‍പ്പെടുത്തിയിട്ടും വിപണിയില്‍ മികച്ച നേട്ടമാണ് ഹുവായ് നേടിയത്. 

 

Related Articles

© 2025 Financial Views. All Rights Reserved