ശിവജി റാവു ഭോസ്ല ബാങ്കിന് നേരെയും ആര്‍ബിഐയുടെ കടിഞ്ഞാണ്‍; ആയിരം രൂപയ്ക്ക് മേലുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണം

October 14, 2019 |
|
News

                  ശിവജി റാവു ഭോസ്ല ബാങ്കിന് നേരെയും ആര്‍ബിഐയുടെ കടിഞ്ഞാണ്‍; ആയിരം രൂപയ്ക്ക് മേലുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണം

ന്യൂഡല്‍ഹി: പിഎംസി ബാങ്കിന് പിന്നാലെ ആര്‍ബിഐ രാജ്യത്തെ മറ്റൊരു ബാങ്കിന് നേരെയും കടിഞ്ഞാണിട്ടതായി റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിവജി റാവും ഭോസ്ലെ സഹകരണ ബാങ്കിന് നേരെയാണ് ആര്‍ബിഐ ഇപ്പോള്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.  ആയിരം രൂപയ്ക്ക് മേലുള്ള പണം പിന്‍വലിക്കലിനും, പ്രവര്‍ത്തനത്തിനുമാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കടിഞ്ഞാണിട്ടിട്ടുള്ളത്. ഇതോടെ ബാങ്കില്‍ പ്രതീക്ഷിയര്‍പ്പിച്ച നിക്ഷേപകരെല്ലാം പ്രതസിന്ധിയിലായി. 

നിലവില്‍ ഒരു ലക്ഷത്തിലധികം നിക്ഷേപകരാണ് ബാങ്കിലുള്ളതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. 300 കോടി രൂപയിലധികം തുക രാഷ്ട്രീയക്കാര്‍ക്ക് വായ്പ നല്‍കിയത് മൂലമാണ് ശിവജി റാവും ഭോസ്ല പ്രതിസന്ധിയിലകപ്പെട്ടത്. ബാങ്ക് പ്രവര്‍ത്തനങ്ങളിലും നടത്തിപ്പിലുമെല്ലാം വ്യാപക ക്രമക്കേടാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുള്ളത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അനില്‍ ശിവജി റാവു ഭോസ്ലയുടെ നേതൃത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുുകളിലൊന്നാണിത്. ബാങ്കിനെതിരെ ആര്‍ബിഐ കടിഞ്ഞാണിട്ടതോടെ ബാങ്കിന്റെ സഹകരണ ബോര്‍ഡ് പിരിച്ചുവിട്ടെന്നാണ് വിവരം. 

പുതുതായി വായ്പാ നല്‍കുന്നതിനും, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്‍ബിഐ നേരത്തെ കടിഞ്ഞാണിട്ടെന്നാണ് വിവരം. നിലവില്‍ പിഎംസി ബാങ്കിന് നേരെയും ആര്‍ബിഐ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം, വായ്പാ എന്നിവയ്ക്കെല്ലാം റിസര്‍വ്വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഇനി ലഭ്യമാക്കണം. 

ബാങ്കില്‍ വന്‍ തിരിമറിയും, തട്ടിപ്പുകളും നടന്നതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ നേരിടുന്നത്. മുംബൈ നഗരത്തിലെ പിഎംസി  ശാഖകള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ബാങ്കിനെ ആശ്രയിച്ചവരും, ബാങ്കില്‍ പണം നിക്ഷേപിച്ചവരും പ്രതിസന്ധിയിലായി.ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പില്‍ വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved