2020-2021 സാമ്പത്തിക വര്‍ഷത്തില്‍ അമുല്‍ 50,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടും

May 31, 2019 |
|
News

                  2020-2021 സാമ്പത്തിക വര്‍ഷത്തില്‍ അമുല്‍ 50,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടും

അമുല്‍ 2021 ല്‍ വന്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഗുജറാത്ത് കോ-ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) അമുല്‍ ബ്രാന്‍ഡിലുടെ ലക്ഷ്യമിടുന്നത് 50,000 രൂപയുടെ വരുമാനം. രാജ്യത്തെ ഏറ്റവും ക്ഷീരോത്പ്പന്നായ ബ്രാന്‍ഡായ അമുലിലൂടെ വന്‍ നേട്ടം കൊയ്യാനുള്ള ശ്രമമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 

ആഗോളതലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഡയറി ബ്രാന്‍ഡായി മാറുക എന്ന ലക്ഷ്യമാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും മികച്ച ബ്രാന്‍ഡാണ് അമുല്‍. പാലുത്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ട്. കമ്പനിയുടെ 45ാം വാര്‍ഷിക യോഗത്തില്‍ കമ്പനിക്കുണ്ടായ നേട്ടത്തെ പറ്റി കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. 

അതേസമയം ജിസിഎംഎംഎഫ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടി രൂപയാണ് വരുമാനമായി നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിക്ക് വരുമാനത്തിലും ലാഭത്തിലും റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2009-2010 സാമ്പത്തിക വര്‍ഷം 8,005 കോടി രൂപയുടെ വരുമാനമുള്ള സ്ഥാനത്താണ് കമ്പനി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിയത്.

 

Related Articles

© 2025 Financial Views. All Rights Reserved