റിലയന്‍സ് സോളാര്‍ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു

July 06, 2021 |
|
News

                  റിലയന്‍സ് സോളാര്‍ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു

മുംബൈ: ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പുതിയതായി ആരംഭിച്ച റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി. സൗദി അരാംകോ നിക്ഷേപകരായ റിലയന്‍സ് ഓയില്‍ ടു കെമിക്കല്‍ ബോര്‍ഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമുകളുടെ ബോര്‍ഡില്‍ ഡയറക്ടറായും ആനന്ദ് സേവനമനുഷ്ഠിക്കുന്നു, അതില്‍ സഹോദരങ്ങളായ ഇഷ, ആകാശ് എന്നിവരും അംഗങ്ങളാണ്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ പുതിയ ഊര്‍ജ്ജ ബിസിനസില്‍ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ''ഞങ്ങളുടെ ലെഗസി ബിസിനസിനെ സുസ്ഥിരവും നെറ്റ് സീറോ കാര്‍ബണ്‍ മെറ്റീരിയല്‍ ബിസിനസാക്കിയും മാറ്റും,'' ആര്‍ഐഎല്‍ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved