കരുത്തരായ വനിതകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഫോബ്‌സ്; നിര്‍മലയെ പിറകിലാക്കി ഷേഖ് ഹസീന

December 13, 2019 |
|
News

                  കരുത്തരായ വനിതകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഫോബ്‌സ്; നിര്‍മലയെ പിറകിലാക്കി ഷേഖ് ഹസീന

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ 34ാം സ്ഥാനമാണ് നേടിയത്. ഈ പട്ടികയില്‍ 29ാം സ്ഥാനം നേടി ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന മുമ്പിലുണ്ട്. ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിനാണ്. രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡുമാണ്.

യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തെത്തി. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായും പട്ടികയില്‍ ഇടം പിടിച്ചു.മല്‍ഹോത്ര 54ാം സ്ഥാനത്തെത്തിയപ്പോള്‍ മസുംദാര്‍ ഷാ 64ാം സ്ഥാനം സ്വന്തമാക്കി. എയ്ഞ്ചല മെര്‍ക്കല്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഒന്നാമതെത്തിയത്.ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ  നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved