അനില്‍ അംബാനിക്ക് ബില്യണയര്‍ ക്ലബ്ബ് ഇനി വെറും ഓര്‍മ്മ മാത്രം; ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് അനില്‍ അംബാനി പുറത്ത്

June 18, 2019 |
|
News

                  അനില്‍ അംബാനിക്ക് ബില്യണയര്‍ ക്ലബ്ബ് ഇനി വെറും ഓര്‍മ്മ മാത്രം; ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് അനില്‍ അംബാനി പുറത്ത്

ന്യൂഡല്‍ഹി: അനില്‍ അംബാനി ബില്യണയര്‍ ക്ലബ്ലില്‍ നിന്ന് പുറത്താക്കപ്പെട്ടു. ലോക കോടീശ്വ്രന്‍മാരുടെ പട്ടികയില്‍ നിന്നാണ് അനില്‍ അംബാനി പുറത്താക്കപ്പെട്ടത്. അനില്‍ അംബാനിയുടെ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ബില്ല്യണ്‍ ക്ലബ്ലില്‍ നിന്നും പുറത്തേക്ക് പോയത്. 2008 ല്‍ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടംപിടിച്ച വ്യക്തിയായിരുന്നു അനില്‍ ്അംബാനി. അന്ന് അനില്‍ അംബാനിയുടെ ആസ്തി 42 ബില്യണ്‍ ഡോളറായിരുന്നു. 

ഇപ്പോള്‍ അനില്‍ അംബാനിയുടെ ആസ്തി വെറും 3,651 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ അംബാനിയുടെ കമ്പനികളെല്ലാം കടത്തില്‍ മുങ്ങിയ അവസ്ഥയാണ് നേരിടേണ്ടി വന്നത്. അതേസമയം അനില്‍ അംബാനിയുടെ സഹോദരനായ മുകേഷ് അംബാനിയുടെ കമ്പനികളെല്ലാം വന്‍ നേട്ടത്തോടെയാണ് ഇപ്പോഴും കടന്നുപോകുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് മുകേഷ് അംബാനിയുടെ ജിയോ ടെലികോം മേഖലയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 

അതേസമയം അനില്‍ അംബാനിയുടെ ആറ് കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപ് നാല് മാസം മുന്‍പ് വരെ 8000 കോടി രൂപയായിരുന്നു. ഇപ്പോള്‍ 6,196 കോടി രൂപയിലേക്ക് ചുരുങ്ങി. 14 മാസം കൊണ്ട് കമ്പനി 35,000 കോടി രൂപയുടെ കടം തീര്‍ത്തുവെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഘട്ടം ഘട്ടമായാണ് കമ്പനിയുടെ ഭീമമായ തുക വീട്ടിയത്. വരും കാലങ്ങളില്‍ കമ്പനിയുടെ കടം വീട്ടാനുള്ള ശ്രമങ്ങളാകും ഉണ്ടാവുക. 

2018 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആകെ കടം 1.7 ലക്ഷം കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം റിലയന്‍സ് കാപിറ്റലിന്റെ കടം 46,400 കോടി രൂപയും, റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം 47,234 കോടി രൂപയും, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടം 13,120 കോടി രൂപയും, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗിന്റെ കടം 10,689 കോടി രൂപയും, റിലയന്‍സ് പവറിന്റം കടം 31,697 കോടി രൂപയുമാണെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved