ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാനത്തിന് വരുമാന നഷ്ടം: തോമസ് ഐസക്

August 28, 2020 |
|
News

                  ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാനത്തിന് വരുമാന നഷ്ടം: തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കുന്നതാണെന്ന് മന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം തരുന്നതിനുള്ള ബാധ്യത സര്‍ക്കാരിനാണ് എന്നാണ് എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ പരിഹാരം കണ്ടെത്തണമെന്നാണ് അറ്റോര്‍ണി ജനറല്‍ പറയുന്നത്. അത് പ്രാവര്‍ത്തികമല്ലെന്ന് ഐസക്ക് പറഞ്ഞു. കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. ജിഎസ്ടി വരുമാനം ഏതു സാഹചര്യത്തില്‍ കുറഞ്ഞാലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ജി എസ് ടി കൗണ്‍സിലില്‍ യോജിച്ച തീരുമാനം ഉണ്ടാവാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയ സെസ് ഈ ആഗസ്റ്റ് വരെ മാത്രമേ പിരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രെട്ടറിയേറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു. ഏത് ഫയല്‍ കത്തി എന്ന് ആരോപണം ഉന്നയിച്ചവര്‍ പറയണം. പ്രധാനപ്പെട്ട ഫയലുകള്‍ ഒന്നും കത്തിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ബഹളം ഉണ്ടാക്കുന്നവര്‍ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

© 2025 Financial Views. All Rights Reserved