ഐ ഫോണ്‍ മേധാവി ടിം കുക്കിന്റെ ശമ്പള വിശേഷങ്ങള്‍ അറിയാം

January 04, 2020 |
|
News

                  ഐ ഫോണ്‍ മേധാവി ടിം കുക്കിന്റെ ശമ്പള വിശേഷങ്ങള്‍ അറിയാം

ആപ്പിള്‍ മേധാവി ടിം കുക്കിന്റെ വാര്‍ഷിക ശമ്പളം 11.6 മില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി മോശം സാമ്പത്തിക പ്രകടനം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശമ്പളം കുറഞ്ഞത്. 2018 ല്‍ 15.7 മില്യണ്‍ ഡോളര്‍ ലഭിച്ച കുക്കിന് 3 മില്യണ്‍ ഡോളറിന്റെ അടിസ്ഥാന ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളുമാണ് ലഭിച്ചത്. ആപ്പിളിന്റെ പ്രകടനവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന അദേഹത്തിന്റെ 2019 ലെ പ്രോത്സാഹന ബോണസ് ഏകദേശം 7.7 മില്യണ്‍ ഡോളറാണ്. ആപ്പിള്‍ വില്‍പ്പന ലക്ഷ്യം 28% മറികടന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയത്. 2018ല്‍ 12 മില്യണ്‍ ഡോളറായിരുന്നു ടിം കുക്കിന്റെ പ്രോത്സാഹന ബോണസ്.

കമ്പനിയുടെ വില്‍പ്പന ലക്ഷ്യവും നൂറ് ശതമാനം കവിഞ്ഞിരുന്നതായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കുക്കിന്റെ 2019ലെ ശമ്പളത്തില്‍ 885000 ഡോളര്‍ മൂല്യമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. അദേഹത്തിന്റെ വ്യോമയാത്രയ്ക്കായി ഉള്ള സ്വകാര്യ ജെറ്റിന്റെ ഉപയോഗത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ് ഇത്.ശമ്പളത്തിന് പുറമേ കമ്പനിയുടെ മേധാവി എന്ന നിലയില്‍ 113 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആപ്പിള്‍ ഷെയറുകളും കുക്കിന് ലഭിക്കും.ആപ്പിളിന്റെ മൊത്തം വില്‍പ്പന 260.2 ബില്യണ്‍ ഡോളറും പ്രവര്‍ത്തന വരുമാനം 63.9 ബില്യണ്‍ ഡോളറുമാണ്.

Related Articles

© 2025 Financial Views. All Rights Reserved