
കൊവിഡ് കാലത്ത് അത്ര സാധാരണമല്ലാത്ത ഒരു നടപടിയിലൂടെ ചില ജീവനക്കാരെയും കോടീശ്വരന്‍മാര്‍ ആക്കിയിരിക്കുകയാണ് മള്‍ട്ടി നാഷണല്‍ കമ്പനിയായ ആപ്പിള്‍. ജീവനക്കാരെ പ്രത്യേകിച്ച് വിദഗ്ധരായ എന്‍ജിനിയര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി 50,0000 ഡോളര്‍ മുതല്‍ 18,0000 ഡോളര്‍ വരെ മൂല്യമുള്ള സ്റ്റോക്ക് ബോണസാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. 1.3 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍ കിട്ടുന്ന ജീവനക്കാരും കോടീശ്വരന്‍മാരാകും. ഫേസ്ബുക്ക് പോലുള്ള എതിരാളികളായ കമ്പനികളിലേക്ക് ജീവനക്കാര്‍ ചേക്കേറുന്നത് തടയാന്‍ കൂടെയാണ് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചത്.
ഹാര്‍ഡ് വെയര്‍ , സോഫ്റ്റ് വെയര്‍ രംഗത്തെയും ഡിസൈന്‍ മേഖലയിലെയും വിദഗ്ധരായ എന്‍ജിനിയര്‍മാര്‍ക്ക് ബോണസ് ലഭിക്കും. മികച്ച പ്രകടനം കാഴ്ച വെച്ച വിദഗ്ധ തൊഴിലാളികള്‍ക്കാണ് പരിമിതമായ സ്റ്റോക്ക് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നത്. നിശ്ചിത കാലാവധിയിലേക്കായിരിക്കും ഇത്. ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ഓഹരികള്‍ കൈവശമുള്ള ജീവനക്കാരും അതി സമ്പന്നര്‍ തന്നെ. ആപ്പിളില്‍ നിന്ന് 100-ഓളം എന്‍ജിനിയര്‍മാര്‍ ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസിലേക്ക് നേരത്തെ മാറിയിരുന്നു. ഇത്തരം കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാണ് ആപ്പിളിന്റെ പുതിയ നടപടി.
മിക്കവര്‍ക്കും 80,000 ഡോളര്‍, ഒരു ലക്ഷം ഡോളര്‍, 1.2 ലക്ഷം ഡോളര്‍ എന്നിങ്ങനെ മൂല്യമുള്ള ഓഹരികള്‍ ആണ് ലഭിക്കുന്നത്. ഓഗ്മന്റ്, വെര്‍ച്വല്‍ റിയാലിറ്റി രംഗത്ത് വന്‍കിട കമ്പനികളുടെ മത്സരം മുറുകുന്നതിനിടയിലാണ് ആപ്പിളിന്റെ തന്ത്രപ്രധാനമായ നീക്കം. ഹൈഎന്‍ഡ് സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌സെറ്റുകള്‍ എന്നിവയുടെ നിര്‍മാണ രംഗത്തുമുണ്ട് കടുത്ത മത്സരം.
ആപ്പിളിന്റെ ഓഹരി വില ഉയരുന്നതിന് അനുസരിച്ച് ജീവനക്കാരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യവും ഉയരും. മൂന്ന് ലക്ഷം കോടി ഡോളര്‍ വിപണി മ്യൂല്യമുള്ള ആപ്പിള്‍ ഓഹികള്‍ ഈ വര്‍ഷം മാത്രം 36 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. ആദ്യമായി രണ്ട് ലക്ഷം ഡോളറിലേറെയായി വിപണി മൂല്യമുയര്‍ന്ന കമ്പനിയാണ് ആപ്പിള്‍. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയും ആപ്പിള്‍ തന്നെയാണ്. വരുമാനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി എന്ന വിശേഷണവും ആപ്പിളിന് തന്നെ. 27450 കോടി ഡോളറാണ് 2020-ല്‍ കമ്പനിയുടെ വരുമാനം. തുടക്കത്തില്‍ ആപ്പിള്‍ 1,2 എന്നീ കംപ്യൂട്ടറുകളാണ് കമ്പനി വിപണിയില്‍ എത്തിച്ചിരുന്നത്.
പിന്നീട് 80 കളുടെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന കമ്പനി ലേസര്‍ പ്രിന്ററുകളും, പോര്‍ട്ടബ്ള്‍ ഡിവൈസുകളും പവര്‍ബുക്ക്‌സും ഒക്കെ പുറത്തിറക്കി. ഐമാക് അവതരിപ്പിച്ചുകൊണ്ടാണ് ബ്രാന്‍ഡ് പിന്നീട് വിപണി തന്നെ പിടിച്ചടക്കിയത്. മനോഹരമായ ഡിസൈനും ഗുണമേന്‍മയും ആപ്പിള്‍ ഉത്പന്നങ്ങളെ വേറിട്ടതാക്കി. ഐബുക്ക്, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങി ആപ്പിള്‍ ബ്രാന്‍ഡില്‍ പിറന്ന ഓരോ ഉത്പന്നങ്ങളും പിന്നീട് വിജയമായി മാറുകയായിരുന്നു. എന്നാല്‍ മറ്റ് വന്‍കിട കമ്പനികളും ഈ രംഗത്ത് ആധിപത്യം പുലര്‍ത്തി തുടങ്ങിയതോടെ വിപണിയില്‍ കടുത്ത മത്സരവും ആപ്പിള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് മെറ്റ് പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന്.