
190 ജിവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ടെക് ഭീമന്‍ കമ്പനിയുടെ പുതിയ തീരുമാനം ലോക സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ആപ്പിളിന്റെ സെല്‍ഫ് കാര്‍ ഡ്രൈവിങ് പദ്ധതിയുടെ ഭാഗമായിരുന്ന 190 ജീവനക്കാരെയാണ് ആപ്പിള്‍ പിരിച്ചുവിടാന്‍ പോകുന്നത്.
2019 എപ്രില്‍ 16 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നേക്കും. പുതിയ തീരമാനം അനുസരിച്ച് 38 എന്‍ജിനീയറിംഗ് പ്രോഗ്രാം മാനേജര്‍, 33 ഹാര്‍ഡ്വേര്‍ എന്‍ജിനീയര്‍മാര്‍, 33 പ്രൊഡക്റ്റ് ഡിസൈനര്‍മാര്‍ 22 സോഫ്റ്റ് വെയര്‍ എന്നീ മേഖലയിലെ ജീവനക്കാരെയും പിരിച്ചുവിട്ടേക്കും.
ആപ്പിള്‍ ജീവനക്കാരെ പരിച്ചുവിടുന്നതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം 2016 ലും സെല്‍ഫ് ഡ്രൈവിങ് കാര്‍ പദ്ധതിയിലെ ജീവനക്കാരെ ആപ്പിള്‍ പിരിച്ചു വിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.