റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി ആപ്പിള്‍ നിക്ഷേപിക്കുന്നത് 1000 കോടി; ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതിന് പുറമേ ഡല്‍ഹിയിലും മുംബൈയിലും എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും

August 30, 2019 |
|
News

                  റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി ആപ്പിള്‍ നിക്ഷേപിക്കുന്നത് 1000 കോടി;  ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതിന് പുറമേ ഡല്‍ഹിയിലും മുംബൈയിലും എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും

ഡല്‍ഹി: സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ ഗാഡ്ജറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള നീക്കത്തിലാണ് ഐടി ഭീമനായ ആപ്പിള്‍. ഈ വേളയിലാണ് ഇതിനായി തങ്ങള്‍ 1000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല വരുന്ന രണ്ട് വര്‍ഷത്തിനകം രാജ്യത്തെ മൂന്നു മുഖ്യ നഗരങ്ങളില്‍ മൂന്ന് ഐക്കണിക്ക് സ്റ്റോറുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ആദ്യ രണ്ട് സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലുമാകും ആരംഭിക്കുക. മൂന്നാമത്തെ സ്‌റ്റോര്‍ എവിടെ ആരംഭിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

കമ്പനി ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആരംഭിക്കുമെന്ന് ഏതാനും ദിവസം മുന്‍പാണ് ആപ്പിള്‍ അറിയിച്ചത്.  വിദേശ ബ്രാന്‍ഡുകള്‍ മിക്കതും തങ്ങളുടെ ഫോണുകള്‍ സ്വന്തം വെബ്സൈറ്റിലൂടെ വില്‍പന നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഈ വേളയിലാണ് ആപ്പിളും ഇതേ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന അഞ്ചു മാസങ്ങള്‍ക്കകം തങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഐഫോണുകളുടെ 35 മുതല്‍ 40 ശതമാനം വരെ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ്. പ്രതിവര്‍ഷം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഗാഡ്ജറ്റുകളുടെ 25 ശതമാനവും ഐപാഡ് ടാബ്ലറ്റുകളും മാക്ക്ബുക്ക് ലാപ്ടോപ്പുകളുമാണ്. നിലവില്‍ ആപ്പിളിന് ആമസസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍ എന്നീ സംരംഭങ്ങളുമായി സെയില്‍സ് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്. പ്രദേശിക തലത്തില്‍ ഐഫോണിന്റെ വില്‍പന ഇപ്പോള്‍ വര്‍ധിച്ച് വരികയാണ്.

മാത്രമല്ല രാജ്യത്ത് ഐഫോണ്‍ അസംബ്ലിങ് നടത്തുന്നത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളുടെ കയറ്റുമതിയും കമ്പനി ആരംഭിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved