ഐഫോണ്‍ 13: മുന്‍കൂര്‍ ബുക്കിംഗ് സെപ്റ്റംബര്‍ 17 മുതല്‍; വില അറിയാം

September 17, 2021 |
|
News

                  ഐഫോണ്‍ 13: മുന്‍കൂര്‍ ബുക്കിംഗ് സെപ്റ്റംബര്‍ 17 മുതല്‍; വില അറിയാം

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 13 ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച, ചൈന, യുകെ, യുഎഇ, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ വിപണികളോടൊപ്പം ഇന്ത്യയിലും അന്നേദിവസം അവതരിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍, ആഗോള തലത്തില്‍ പുറത്തിറങ്ങി മൂന്നോ നാലോ ആഴ്ചകള്‍ക്കുശേഷം മാത്രമാണ് ഇന്ത്യയില്‍ കിട്ടിയിരുന്നത്. ആപ്പിളിന്റെ മൊത്തം വില്‍പ്പനയുടെ 1 ശതമാനത്തില്‍ താഴെയാണ് ഇവിടെ വില്പനയെങ്കിലും ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് ഈ നീക്കം.

ആപ്പിളിന്റെ ഉല്‍പ്പാദനത്തിനും കയറ്റുമതിയിലും ചൈന ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും ഇന്ത്യയും ആപ്പിളിന്റെ ഒരു പ്രധാന ഇടമായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് വ്യക്തമാണ്. സെപ്റ്റംബര്‍ 24 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനും സ്റ്റോര്‍ വില്‍പ്പനയ്ക്കുമുള്ള വിതരണത്തിനുമായി ഐഫോണ്‍ 13ന്റെ മുന്‍കൂര്‍ ബുക്കിംഗ് സെപ്റ്റംബര്‍ 17 ന് ഇന്ത്യയില്‍ ആരംഭിക്കും. സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നെറ്റ്, സ്റ്റാര്‍ലെറ്റ്, പ്രോഡക്റ്റ് റെഡ് തുടങ്ങിയ നിറങ്ങളിലാണ് ഐ ഫോണ്‍ പുറത്തിറങ്ങുന്നത്. ഐ ഫോണ്‍ 13മിനി, ഐ ഫോണ്‍ 13പ്രൊ, ഐ ഫോണ്‍ 13പ്രൊ മാക്‌സ് എന്നിവയാണ് കമ്പനി പറഞ്ഞ മോഡലുകള്‍. ഐഫോണ്‍ മിനി എന്‍ട്രി മോഡലിന് ഇന്ത്യയില്‍ 69,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ദുബായില്‍ ഇത് 58,341 രൂപയ്ക്ക് ലഭ്യമാണ്. ടോപ്പ് എന്‍ഡിലുള്ള പ്രോ മാക്‌സിന് ഇന്ത്യയില്‍ 179,900 രൂപയും ദുബായില്‍ ഇത് 132,593 രൂപയ്ക്കും ലഭിക്കും. 128 ജിബി ശേഷിയുള്ള ഐഫോണ്‍ മിനിക്ക് യുഎസില്‍ 51,491 രൂപ വിലയുണ്ട്, അത് ഇന്ത്യയേക്കാള്‍ 18,409 രൂപ കുറവാണ്.

യുഎസില്‍ നിന്നും 117,789 രൂപ വിലയുള്ള 1 ടെറാബൈറ്റ് ശേഷിയുള്ള ടോപ്പ് ലൈന്‍ ഐഫോണ്‍ പ്രോ മാക്‌സ് വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ 62,111 രൂപയുടെ ലാഭം ഉണ്ട്. .ഇന്ത്യയില്‍ വില കൂടുതലായിരിക്കുന്നതിന്റെ കാരണം,സര്‍ക്കാര്‍ ഫോണിന്റെ മൊത്തം വിലയുടെ 44 ശതമാനം നികുതി ചുമത്തുന്നു എന്നതാണ്. ഇതില്‍ 22 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു. തത്ഫലമായി, കണക്കുകള്‍ അനുസരിച്ച് 70 ശതമാനം ആപ്പിള്‍ ഫോണുകള്‍ ആപ്പിളിന്റെ വെണ്ടര്‍മാരായ ഫോക്‌സ്‌കോണും വിസ്‌ട്രോണും ഇവിടെ നിര്‍മ്മിക്കുന്നുവെങ്കിലും 10 ല്‍ 7 ഐഫോണുകള്‍ ഇവിടേക്ക് കടത്തപ്പെടുന്നുമുണ്ട്.ആപ്പിളിന്റെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് ആപ്പിളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ വില കുറവും ഇന്ത്യയില്‍ കുറഞ്ഞും നില്‍ക്കുന്നത് കള്ളക്കടത്തുകള്‍ക്ക് കാരണമാകുന്നുണ്ട്. ഇതുമൂലം ഇന്ത്യയില്‍ 2400കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി ഇന്ത്യ സെല്ലുലാര്‍&ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved