ഐഫോണിനും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചു; കമ്പനിയുടെ ലാഭം ഇരട്ടിയിലധികം

April 29, 2021 |
|
News

                  ഐഫോണിനും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചു; കമ്പനിയുടെ ലാഭം ഇരട്ടിയിലധികം

ഐഫോണിനും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചതോടടെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ലാഭം ഇരട്ടിയിലധികമായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ വരുമാനം 54 ശതമാനം ഉയര്‍ന്ന് 89.6 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ലാഭം 23.6 ബില്യണ്‍ ഡോളറായിയെന്ന് കമ്പനി വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐഫോണ്‍ പതിവുപോലെ വില്‍ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ ഐഫോണ്‍ 12 മോഡലുകളുടെ റിലീസ് വില്‍പ്പന വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഐഫോണ്‍ വില്‍പ്പന 66 ശതമാനം ഉയര്‍ന്ന് 47.9 ബില്യണ്‍ ഡോളറിലെത്തി. ഐഫോണ്‍ 6 പുറത്തിറങ്ങിയ 2014 മുതല്‍ ഐഫോണ്‍ 12 ന്റെ ജനപ്രീതി ഉപകരണത്തിന്റെ ഏറ്റവും വലിയ വില്‍പ്പന വര്‍ഷത്തിലേക്ക് നയിക്കുമെന്ന് ചില വിശകലന വിദഗ്ധര്‍ കരുതുന്നു. ആപ്പിള്‍ ഉപകരണത്തിന്റെ സ്‌ക്രീന്‍ വലുതാക്കിയതിനാല്‍ ഇത് ഒരു വലിയ വിജയമായിരുന്നു.

5 ജി വയര്‍ലെസ് നെറ്റ്വര്‍ക്കുകളിലേക്ക് കണക്റ്റുചെയ്യാന്‍ കഴിയുന്ന ആദ്യത്തെ മോഡലാണ് ഐഫോണ്‍ 12, അത് ഉയര്‍ന്ന വേഗത വാഗ്ദാനം ചെയ്യുന്നു. നിലവിലെ പാദത്തില്‍ പുതിയ പര്‍പ്പിള്‍ ഐഫോണ്‍ 12 ഉപയോഗിച്ച് ആപ്പിള്‍ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേസമയം ആപ്പിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വളരുകയാണ്. മാക് വില്‍പ്പന 70 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലെത്തി. ഇത് കമ്പനിയുടെ വരുമാന റെക്കോര്‍ഡാണ്. ഐപാഡ് വില്‍പ്പന 79 ശതമാനം ഉയര്‍ന്ന് 7.8 ബില്യണ്‍ ഡോളറിലെത്തി.

Read more topics: # apple iphone, # ഐഫോണ്‍,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved