ഓണ്‍ലൈനായി ആപ്പിളും വാങ്ങാം!; ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വരുന്നു; റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും അധികം വൈകാതെ; പ്രഖ്യാപനങ്ങളുമായി ടിം കുക്ക്

February 28, 2020 |
|
News

                  ഓണ്‍ലൈനായി ആപ്പിളും വാങ്ങാം!; ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വരുന്നു; റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും അധികം വൈകാതെ; പ്രഖ്യാപനങ്ങളുമായി ടിം കുക്ക്

മുംബൈ: ലോകത്തിലെ പ്രമുഖ ബ്രാന്‍ഡായ ആപ്പിള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ തുടങ്ങാന്‍ തയാറാകുന്നു. ഈ വര്‍ഷം തന്നെ സംരംഭം ആരംഭിക്കുമെന്നാണ് വിവരം. അതേസമയം ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ഔട്ട്‌ലെറ്റുകളും ആലോചനയിലുണ്ടെന്നും 2021 ല്‍ നടപ്പിലാക്കാനാണ് പദ്ധതിയെന്നും കാലിഫോര്‍ണിയയില്‍ നടന്ന ഓഹരിയുടമകളുടെ മീറ്റിങ്ങില്‍ കമ്പനിയുടെ സിഇഒ ടിം കുക്ക് ബുധനാഴ്ച പറഞ്ഞു. 

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ (എസ്ബിആര്‍ടി) 30 ശതമാനത്തോളം ഇന്ത്യന്‍ സര്‍ക്കാര്‍ ലഘൂകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകളുമായി ബന്ധപ്പെട്ട കുക്കിന്റെ അഭിപ്രായം വരുന്നത്. ഓണ്‍ലൈന്‍, റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഉപഭോക്താക്കളെ സേവിക്കാന്‍ ഉത്സുകരാണെന്ന് പറഞ്ഞാണ് ഐഫോണ്‍ നിര്‍മ്മാതാവ് ഓഗസ്റ്റില്‍ രാജ്യത്ത് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത.്

59 കാരനായ കുക്ക്, വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ സ്വന്തമായി ഔട്ട്‌ലെറ്റുമായി മുന്നോട്ട് പോകുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിരുന്നു.  മറ്റാരെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി ബ്രാന്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആപ്പിള്‍ അംഗീകൃത വിതരണക്കാരും ചില്ലറ വില്‍പ്പനക്കാരും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വളരെക്കാലമായി വിറ്റു. അവര്‍ ഇപ്പോള്‍ മിക്ക വിപണനങ്ങളും കൈകാര്യം ചെയ്യുന്നു. എന്നാല്‍ റീട്ടെയിലില്‍ ഞങ്ങള്‍ക്ക് നല്ലൊരു പങ്കാളിയില്ലെന്നും അത് ഞങ്ങള്‍ നമ്മുടേതായ രീതിയില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി എന്നാണ് ആപ്പിളിന്റെ ഔട്ട്‌ലെറ്റുകള്‍ വരുക എന്ന് പറഞ്ഞിട്ടില്ല. എങ്കിലും ഓണ്‍ലൈന്‍ സ്‌റ്റോറുകര്‍ ഈ വര്‍ഷം മൂന്നാം പാദത്തോടെ തുടങ്ങുമെന്നാണ് വിവരം. അതേസമയം ആദ്യപാദത്തില്‍ തന്നെ തുടങ്ങാനായിരുന്നു തുടക്കത്തിലുള്ള പദ്ധതി. 

ഇന്ത്യയില്‍ ആദ്യമായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് മുംബൈയിലായിരിക്കും എന്നെല്ലാം സൂചനകളുണ്ട്. എന്നാല്‍ ഡല്‍ഹിയിലായിരിക്കുമെന്നും സ്ഥിതീകരിച്ചിട്ടില്ലാത്ത വിവരമുണ്ട. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഷെയര്‍ഹോള്‍ഡര്‍ മീറ്റിങ്ങില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിലവിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകളും കുക്ക് ഉയര്‍ത്തിക്കാട്ടി. ആപ്പിളിന്റെ ''വെല്ലുവിളി'' എന്നാണ് അദ്ദേഹം വൈറസിനെ വിശേഷിപ്പിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ ആഘാതം കാരണം കമ്പനിക്ക് ചൈനയിലെ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടിവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഇന്ത്യയില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള താല്പര്യം ആപ്പള്‍ കാണിച്ചിരുന്നു. ഇത് സാധ്യമാക്കുന്നതിന് പ്രധാനമന്ത്രി മോദിയും സംഘവും നല്‍കിയ പിന്തുണയെയും കഠിനാധ്വാനത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറിലേക്ക് ഒരു ദിവസം ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കുറച്ച് സമയമെടുക്കും, ഭാവിയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും എന്നും കമ്പനി് ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിളിന്റെ ഐഫോണ്‍ മോഡലുകള്‍ക്കായി  ഇന്ത്യയില്‍ ഇരട്ടി വില്‍പ്പനയാണ്് രേഖപ്പെടുത്തിയെന്ന് കുക്ക് കഴിഞ്ഞ മാസം പറഞ്ഞു. മാത്രമല്ല, ലോകമെമ്പാടുമുള്ള ഐഫോണ്‍ വില്‍പ്പനയില്‍ നിന്ന് മൊത്തം 56 ബില്യണ്‍ ഡോളര്‍ (ഏകദേശം 4,01,300 കോടി രൂപ) കമ്പനി നേടി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved