സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍; വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളര്‍

August 01, 2020 |
|
News

                  സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍; വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളര്‍

ന്യൂഡല്‍ഹി: സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായി. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് വലിയ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചത്.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ ഓഹരി വില 412 ഡോളറാണ്. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. അതേസമയം സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്.

വ്യാഴാഴ്ചയും കമ്പനിയുടെ ഓഹരി വിലയില്‍ ആറ് ശതനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ആപ്പിള്‍ കമ്പനിക്ക് എല്ലാ കാറ്റഗറികളിലും വരുമാന വര്‍ധനവുണ്ടായി. ലോകത്തിന്റെ എല്ലാ മേഖലയിലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡ് കാലത്തും ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

Related Articles

© 2025 Financial Views. All Rights Reserved