
റിയാദ്: ലോകം ഏറെ പ്രതീക്ഷയോടെയാണ് സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയെ ഉറ്റുനോക്കുന്നത്. അരാംകോയുടെ ഓഹരി വില്‍പ്പന എപ്പോള്‍ നടക്കുമെന്ന് ഇനിയും വ്യക്തമല്ല. അതേസമയം സൗദി അരാംകോയുടെ ഓഹരി വില്‍പ്പന സൗദി ഭരണകൂടമാണ് തീരുമാനിക്കുക. ലോകത്തിലേറ്റവും ലാഭമുള്ള എണ്ണ കമ്പനിയിലേക്ക് നിക്ഷേപകരുടെ പ്രവാഹം തന്നെ ശക്തമാണ്. അതേസമയം പ്രഥമ ഓഹരി വില്‍പ്പന എപ്പോള്‍ വേണമെങ്കിലും നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൗദി വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സൗദി കിരീകടവാശിയാണെന്നാണ് സൗദി ഊര്‍ജമന്ത്രി പറഞ്ഞിട്ടുള്ളത്. ലോകത്തില്‍ തന്നെ അതിവേഗം വളര്‍ച്ച കൈവരിച്ച കമ്പനിക്ക് നടപ്പുവര്‍ഷം തന്നെ റെക്കോര്‍ഡ് ലാഭമാണ് ഉണ്ടായിട്ടുള്ളത്.
ഒമ്പത് മാസംകൊണ്ട് സൗദി അരാംകോയുടെ ലാഭം 68 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. സൗദിയുടെ എണ്ണ കമ്പനിക്ക് നേരെ സെപ്റ്റംബറില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയത് മൂലം ലാഭത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ആഗോള തലത്തില്‍ ഊര്‍ജ മേഖലയില്‍ സൗദി അരാംകോ വന്‍ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. കമ്പനിയുടെ ഓഹരി വില്‍പ്പന രണ്ട് ഘട്ടങ്ങളില്‍ അരങ്ങേറിയേക്കുമെന്നാണ വിവിധ വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഒക്‌ബോറില്‍ ഓഹരി വില്‍പ്പന നടക്കുമെന്നായിരുന്നു നേരത്തെ വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഒക്ടോബര്‍ പ്രഥമ ഓഹരി വില്‍പ്പന നടന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉന്നയിച്ച ചില ആവശ്യങ്ങളാണ് ഓഹരി വില്‍പ്പനയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സെപ്റ്റംബര്‍ അവസാനവാരം ഹൂതി വിമതര്‍ സൗദിയുടെ എണ്ണ സംരംഭണ ശാലയ്ക്ക് നേരെ നടത്തിയ ആക്രമണവും ഐപിഒ സംഘടിപ്പിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ മൂല്യവുമായി ബന്ധപ്പെട്ട കണക്കുകളും ഐപിഒക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരണമാണ് കിരീടവശി മന്‍പോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഐപിഒയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗദി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസംബറിനകം സൗദി വിപണിയില്‍ വ്യാപാരം നടത്തിയേക്കുമെന്നാണ് വിവരം. അടുത്ത ഏതാനും ആഴ്ച്ചകള്‍ ഐപിഒയുമായി ബന്ധപ്പെട്ട വിവരം സൗദി പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.