
റിയാദ്: സൗദി അരാംകോയുടെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളര്‍ അടുത്തെത്തി. ഇന്നലെ റിയാദ് സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ പ്രഥമ ഓഹരി വിലയേക്കാള്‍ അധികം നേട്ടമാണ് സൗദി അരാംകോയില്‍ രേഖപ്പെുത്തിയത്. പ്രഥമ ഓഹരി വിലയില്‍ നിശ്ചയിച്ചതിനേക്കാള്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി കമ്പനിയുടെ ഓഹരി വില 35.20 റിയാലിലേക്കെത്തി. ആപ്പിളെന്ന ടെക് കമ്പനിയെ കടത്തി വെട്ടി ഓഹരി വിപണിയില്‍ ലോകത്തിലേറ്റവുമധികം വ്യാപാരം നടത്തുന്ന കമ്പനിയായി സൗദി അരാംകോ മാറി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ എക്കാലത്തെയും സ്വപ്‌നമായ രണ്ട് ട്രില്യണ്‍ മൂല്യത്തിന്റെ അടുത്തെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണി മൂല്യം ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 1.88 ട്രില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 32 റിയാലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ വ്യാപാരം തുടങ്ങിയതോടെ 10 ശതമാനം വില വര്‍ധിച്ചതോടെ കമ്പനിയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ലോകത്തിലേറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകര്‍ക്ക് കൂടുതല്‍ വിശ്വാസവും, താത്പര്യമുണ്ടെന്നുമാണ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ദിവസവും 10 ശതമാനം വില വര്‍ധനവാണ് അരാംകോയ്ക്ക് തഡവുല്‍ ഓഹരി വിപണി അനുവദിച്ചിരിക്കുന്നത്.
അതേസമയം വിപണിയില്‍ 1.5 ശതമാനം ഓഹരികള്‍ മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്‌തെങ്കിലും 1.88 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടി ലോകത്തിലേറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. അമേരിക്കയിലെ എണ്ണ കമ്പനി ഭീമനായ എക്‌സോണ്‍ മൊബിലിന് 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മാത്രമാണ് ഉള്ളത്. ടെക് ഭീമനായ ആപ്പിളിനാവട്ടെ 1.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ആകെ ഉള്ളത്.
കഴിഞ്ഞയാഴ്ച്ച പ്രാഥിമിക ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേമാണ് സൗദി അരാകോ കൈവരിച്ചത്. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍മൂലധനസമഹാരണം നേടാന്‍ സാധിച്ചു. 2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു. അതേസമയം സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്കെത്തുമ്പോള്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. സൗദിയിലേക്ക് ഇതുവഴി നിക്ഷേപം വര്‍ധിക്കാനും, സൗദിയുടെ തൊഴില്‍ സാഹചര്യം വിപുപ്പെടാനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.