2021 ജനുവരി 1 ബാങ്ക് അവധിയോ? ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

January 01, 2021 |
|
News

                  2021 ജനുവരി 1 ബാങ്ക് അവധിയോ? ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

2021 ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം. നാല് ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉള്‍പ്പെടെ ജനുവരിയില്‍ കുറഞ്ഞത് 15 ദിവസമെങ്കിലും ബാങ്കുകള്‍ അടച്ചിടും. എന്നിരുന്നാലും, മിക്ക നഗരങ്ങളിലും ജനുവരി ഒന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ വെബ്സൈറ്റ് പ്രകാരം ജനുവരി ഒന്നിന് ചെന്നൈ, ഐസ്വാള്‍, ഗാങ്ടോക്ക്, ഇംഫാല്‍, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഐസ്വാളില്‍, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി 2 നും ബാങ്കുകള്‍ അടയ്ക്കും. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി കൊല്‍ക്കത്തയില്‍ ജനുവരി 12 ന് ബാങ്ക് അവധിയാണ്.

ഉത്തരയാന പുണ്യകല മകരസംക്രാന്തി ഉത്സവം / പൊങ്കല്‍ / മാഗെ സംക്രാന്തി എന്നിവയില്‍ ജനുവരി 14 ന് അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും. ജനുവരി 15 ന് ചെന്നൈ, ഗുവാഹത്തി എന്നിവടങ്ങളില്‍ തിരുവള്ളുവര്‍ ദിനം, മാഗ് ബിഹു എന്നിവയുടെ ഭാഗമായി ബാങ്കുകള്‍ അടയ്ക്കും. ചെന്നൈയില്‍ ബാങ്കുകള്‍ ജനുവരി 16നും അടയ്ക്കും.

ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം ആചരിക്കുന്നതിനായി ചണ്ഡിഗഡിലെ ബാങ്കുകള്‍ ജനുവരി 20 ന് അടയ്ക്കും. ജനുവരി 25 ന് ഇംഫാലിലെ ബാങ്കുകള്‍ക്കും അവധിയാണ്. ദേശീയ അവധി ദിവസമായതിനാല്‍ രാജ്യത്തുടനീളമുള്ള ബാങ്ക് ശാഖകള്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ അടയ്ക്കും. ഈ തീയതികളില്‍ ബാങ്ക് ശാഖകള്‍ അടച്ചിടുമ്പോള്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സാധാരണപോലെ തന്നെ തുടരുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ജനുവരിയിലെ ബാങ്ക് അവധിദിനങ്ങള്‍

    1 ജനുവരി 2021- പുതുവത്സര ദിനം. ഐസ്വാള്‍, ചെന്നൈ, ഗാംഗ്‌ടോക്ക്, ഇംഫാല്‍, ഷില്ലോംഗ് എന്നിവിടങ്ങളില്‍ മാത്രം.
    2 ജനുവരി 2021 -പുതുവര്‍ഷ ആഘോഷം. ഐസ്വാളില്‍ മാത്രം
    3 ജനുവരി 2021- ഞായര്‍
    9 ജനുവരി 2021- രണ്ടാം ശനിയാഴ്ച
    10 ജനുവരി 2021- പ്രതിവാര അവധി (ഞായര്‍)
    12 ജനുവരി 2021 - സ്വാമി വിവേകാനന്ദന്റെ ജന്മദിനം. കൊല്‍ക്കത്തയില്‍ മാത്രം
    14 ജനുവരി 2021 - മകരസംക്രാന്തി / പൊങ്കല്‍ / മാഗെ സംക്രാന്തി. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഗാംഗ്ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രം.
    15 ജനുവരി 2021 - തിരുവള്ളുവാര്‍ ദിനം / മാഗ് ബിഹു, തുസു പൂജ. ഗുവാഹത്തിയിലും ചെന്നൈയിലും മാത്രം.
    16 ജനുവരി 2021 - ഉഷവര്‍ തിരുനാല്‍. ചെന്നൈയില്‍ മാത്രം.
    17 ജനുവരി 2021- ഞായര്‍
    20 ജനുവരി 2021 - ഗുരു ഗോവിന്ദ് സിംഗ് ജി ജന്മദിനം. ചണ്ഡിഗഡില്‍ മാത്രം
    23 ജനുവരി 2021- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം, നാലാം ശനിയാഴ്ച
    24 ജനുവരി 2021- ഞായര്‍
    25 ജനുവരി 2021-ഇമോയിനു ഇറത്പ. ഇംഫാലില്‍ മാത്രം.
    26 ജനുവരി 2021- റിപ്പബ്ലിക് ദിനം. രാജ്യത്തുടനീളം എല്ലാ ബാങ്കുകള്‍ക്കും അവധി
    31 ജനുവരി 2021- ഞായര്‍

Related Articles

© 2025 Financial Views. All Rights Reserved