
ന്യൂഡല്‍ഹി: വിപ്രോ കമ്പനി ജീവനക്കാരെ തേടി ക്യാംപസുകളിലേക്ക് പോകുന്നു. 30000 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക. 2022 സാമ്പത്തിക വര്‍ഷത്തിലാണ് നിയമം ഓഫര്‍ നല്‍കുകയെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തിലാവും 22000 പേര്‍ കമ്പനിയുടെ ഭാഗമാവുന്നത്. ചരിത്രത്തില്‍ ഇത്രയധികം പേര്‍ക്ക് ക്യാംപസുകളില്‍ നിന്ന് നേരിട്ട് കമ്പനി ഇതുവരെ ജോലി കൊടുത്തിട്ടില്ല.
ബിസിനസുകള്‍ കൂടുതലായതോടെ ഐടി കമ്പനികള്‍ ഫ്രഷേര്‍സിന് ധാരാളം തൊഴില്‍ നല്‍കുന്നുണ്ട്. കമ്പനി ഈ സാമ്പത്തിക വര്‍ഷത്തില്‍ 12000 പേരെയാണ് വിദ്യാര്‍ത്ഥികളെയാണ് ക്യാംപസുകളില്‍ നിന്ന് നേരിട്ട് സെലക്ട് ചെയ്യുക. ഇതില്‍ കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 2000 പേര്‍ക്ക് നിയമനം നല്‍കി. ആറായിരം പേര്‍ രണ്ടാം പാദത്തില്‍ കമ്പനിയുടെ ഭാഗമാകും.
കമ്പനി ഈ സാമ്പത്തിക വര്‍ഷം വളരെ നേരത്തേ ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 80 ശതമാനം ജീവനക്കാരും മൂന്ന് പ്രൊമോഷന്‍ സൈക്കിളുകള്‍ക്ക് സാക്ഷിയായെന്നും കമ്പനിയുടെ ചീഫ് എച്ച്ആര്‍ഒ സൗരഭ് ഗോവില്‍ പറഞ്ഞു.