
രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നിവര്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി വില വര്‍ധിപ്പിച്ചിരിക്കുകയാണ്. മാരുതി സുസുക്കിയാവട്ടെ ജൂണ്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവ് കിഴിവുകളാണ് ഉപഭോക്താക്കള്‍ക്കായി ജൂലൈ മാസത്തില്‍ വാഗ്ദാനം ചെയ്യുന്നത്. കൊവിഡ് 19 മഹാമാരി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെ ഏത് തരത്തില്‍ ബാധിച്ചിരിക്കുന്നുവെന്നത് ഈ കണക്കുകള്‍ വിലയിരിത്തിയാല്‍ വളരെ വ്യക്തമാണ്.
മാര്‍ച്ചില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി ഏപ്രിലില്‍ പൂജ്യം വില്‍പ്പനയാണ് രാജ്യത്തെ ഓട്ടോമോട്ടിവ് വ്യവസായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നിവര്‍, രാജ്യത്തെ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ വിപണിയുടെ 30 ശതമാനത്തോളം നിയന്ത്രിക്കുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ കമ്പനി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാവട്ടെ, ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് കിഴിവുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്കായി ഈ മാസത്തില്‍ വാഗ്ദാനം ചെയ്യുന്നത്. ജൂലൈയില്‍ ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, എസ്യുവികള്‍ എന്നിവയുടെ റീട്ടെയില്‍ ഡിമാന്‍ഡ് ശക്തമായി തിരിച്ചെത്തി. വില്‍പ്പന ഏതാണ്ട് കൊവിഡ് 19 -ന് മുമ്പുള്ള നിലയിലെത്തിയെന്ന് പല വാഹന നിര്‍മ്മാതാക്കളും അവകാശപ്പെടുന്നു.
കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിനായ മാര്‍ച്ചില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഓട്ടോമോട്ടിവ് വ്യവസായത്തെ സാരമായിത്തന്നെ ബാധിച്ചു. ഡിമാന്‍ഡ് കുറയാനുള്ള സാധ്യത എല്ലായ്പ്പോഴും ഉള്ളതിനാല്‍ 'സ്ട്രെസ്ഡ് മാര്‍ക്കറ്റ് കണ്‍ടീഷന്‍സ്' എന്ന് കരുതപ്പെടുന്ന സമയത്ത് വില വര്‍ധിപ്പിക്കുക എന്നത് ഏതൊരു കമ്പനിയുടെയും അവസാന ആശ്രയമാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, തങ്ങളുടെ ഡീലര്‍മാരില്‍ നിന്ന് പൂര്‍ണമായ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു.
ജൂലൈയില്‍ 85 ശതമാനം ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. പ്രാദേശിക ഭരണകൂടങ്ങളുടെ ലോക്ക്ഡൗണ്‍ നടപടികളെത്തുടര്‍ന്ന് ഇത് അടുത്ത ദിവസങ്ങളില്‍ 75 ശതമാനമായി കുറയുകയും ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും ജൂലൈയില്‍ വില വര്‍ധിപ്പിക്കുകയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വില വില വര്‍ധനവ് പ്രവചിക്കപ്പെടുന്നില്ല എന്നത് കണക്കിലെടുത്ത്, മുന്നോട്ട് പോവുന്ന മോട്ടോര്‍സൈക്കിളുകളുടെ ആകെ മാര്‍ജിന്‍ ഇത് മെച്ചപ്പെടുത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.