ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍: മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് ലഭിച്ചുതുടങ്ങി

February 17, 2021 |
|
News

                  ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍: മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് ലഭിച്ചുതുടങ്ങി

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ എഎംസി പ്രവര്‍ത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് ലഭിച്ചുതുടങ്ങി. അഞ്ച് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ടില്‍ 5,075 കോടി രൂപയും ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 1,625 കോടി രൂപയുമാണ് വിതരണംചെയ്തത്. ഡൈനാമിക് ആക്യുറല്‍ ഫണ്ടിലെ നിക്ഷേപകര്‍ക്ക് 1,025 കോടി രൂപയും ലഭിക്കും. ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടില്‍ 469 കോടിയും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 926 കോടി രൂപയുമാണ് വിതരണത്തിനുള്ളത്.

ആറുഫണ്ടുകളിലായി 17,000 കോടി രൂപയോളം ഇനിയും വിതരണം ചെയ്യേണ്ടതുണ്ട്. ഫണ്ട് കമ്പനിക്ക് നിക്ഷേപം തിരിച്ചുലഭിക്കുന്നതിനനുസരിച്ചാകും ബാക്കിയുള്ള തുകയുടെ വിതരണം. നിലവിലുള്ള നിക്ഷേപതുക വിതരണംചെയ്യുന്നതിനും ബാക്കിയുള്ളവ തിരിച്ചെടുക്കുന്നതിനും എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved