
ദില്ലി: സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് പ്രോത്സാഹനമായി എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ യൂനികോണ്‍ പട്ടികയിലേക്ക്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒന്‍പത് മാസങ്ങളിലായി എട്ട് യൂനികോണുകളാണ് ഉണ്ടായത്. ബിഗ്ബാസ്‌കറ്റ്,ഡെലിവറി,ഒല ഇലക്ട്രിക്,ധ്രുവ് സോഫ്റ്റ് വെയര്‍,ക്ലഡ് അധിഷ്ഠിത സോഫ്റ്റ് വെയറായ ഡെവലപ്പര്‍ ഐസര്‍ട്ടിസ് സോഫ്റ്റ് വെയര്‍,ഗെയിമിങ് സ്റ്റാര്‍ട്ടപ്പ് ഡ്രീം 11,ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പ് സിറ്റിയസ്‌ടെസ്‌ക്,ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് റിവിഗോ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ക്ലബില്‍ കയറിപ്പറ്റിയത്. യുവര്‍ സ്റ്റോറി നടത്തിയ റിസര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ ഇന്ത്യിയലെ അടുത്ത ബാച്ച് യൂനികോണുകള്‍ പ്രധാനമായും ബി2ബി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആഗോള നിക്ഷേപകരുടെ ശ്രദ്ധപതിയാന്‍ ഇടയാകും. ലയന,ഏറ്റെടുക്കല്‍ വളര്‍ച്ചയില്‍ ഓയോറൂംസാണ് മുമ്പന്‍.
എന്നാല്‍ ഇക്കാര്യത്തിലെ ഓഹരികളുടെ എണ്ണമാണ് പരിഗണിക്കുന്നതെങ്കില്‍ റിലയന്‍സ് ഇന്റസ്ട്രീസാണ് ഒന്നാംസ്ഥാനത്ത്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളുടെ പട്ടികയില്‍ ആദ്യ പത്ത് കമ്പനികളില്‍ ടൈഗര്‍ ഗ്ലോബല്‍ ,ലൈറ്റ്‌സ്പീഡ് ,ഐഎഎന്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിന് മുമ്പായി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സാമ്പത്തികമാന്ദ്യം രൂക്ഷമാകുമ്പോഴും സ്റ്റാര്‍ട്ടപ്പുകള്ക്കുള്ള നിക്ഷേപസമാഹരണത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈ കാലഘട്ടത്തില്‍ 603 ഇടപാടുകളില്‍ നിന്ന് 7.67 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ബംഗളുരു സ്റ്റാര്‍ട്ടപ്പുകളാണ് മുമ്പില്‍. ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളുള്ള ഡല്‍ഹിക്ക് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനമാണ്.