
ദില്ലി: സവാള വില വാനോളം ഉയരുമ്പോള്‍ ഇറക്കുമതിയിലൂടെ പരിഹാരം കാണാനുള്ള നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര ഉപഭോഗകാര്യവകുപ്പ്. കേന്ദ്രസര്‍ക്കാരിനാണ് നിര്‍ദേശം കൈമാറിയത്. സവാള വില നിലവിലെ വിലയും ലഭ്യതയും അ്ന്തര്‍ മന്ത്രാലയ സമിതി അവലോകനം ചെയ്തു.
അഫ്ഗാന്‍,തുര്‍ക്കി,ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ വിപണികളിലെ സവാള ക്ഷാമം പരിഹരിക്കണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം. സവാള വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്തൃകാര്യ വകുപ്പ് സവാള ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സവാള വില കിലോയ്ക്ക് 60 മുതല്‍ 80 വരെയാണ് ഇപ്പോള്‍ വിപണിയില്‍ ഈടാക്കുന്നത്.
നേരത്തെ ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ വില കൂടിയിരുന്നുവെങ്കിലും പിന്നീട് കിലോയ്ക്ക് 55 രൂപാ വരെ എത്തിയിരുന്നു.
നവംബര്‍ മാസമായിട്ടും മഴ ശക്തിപ്രാപിച്ചതാണ് സവാള വില വീണ്ടും ഉയരാന്‍ കാരണമെന്നാണഅ വിപണിയിലെ വിവരം.മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര ,നാസിക്,അസം ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളനാശവും നേരിട്ടിരുന്നു.
വരുംദിവസങ്ങളിലും സവാള വില ഉയര്‍ന്നേക്കുമെന്നാണ് മൊത്തവിപണിയിലെ വ്യാപാരികളുടെ വിലയിരുത്തല്‍. പ്രതിസന്ധി രൂക്ഷമായാല്‍ സവാള വില കിലോയ്ക്ക് 100 രൂപാവരെ ആയേക്കുമെന്ന് സൂചനയുണ്ട്.