
കൊച്ചി: കേരളാ ബാങ്കെന്ന സ്വപ്‌ന പദ്ധതി പൂര്‍ത്തീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു ലക്ഷ്യം കൂടി പൂര്‍ത്തീകരിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ നടക്കുന്ന അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക വന്‍കിട പദ്ധതികാളാകും. കൊച്ചി അമ്പലമുകളില്‍ 1864 കോടി രൂപ മുതല്‍ മുടക്കുള്ള പെട്രോ കെമിക്കല്‍ പാര്‍ക്ക് അടക്കമുള്ള വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ അവതരിപ്പിച്ച് കയ്യടി നേടാന്‍ പോകുന്നത്. സംസ്ഥാനത്ത് തൊഴില്‍ സാഹചര്യം വിപുലപ്പെടുത്താന്‍ നിക്ഷേപ സംഗമത്തിലൂടെ സാധ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്.
നിക്ഷേപ സംഗമം കേരളത്തിന്റെ വികസനത്തിനും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും മുതല്‍ കൂട്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേരളത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ എന്ന പ്രമേയത്തിലാണ് അസെന്‍സ് 2020 കൊച്ചിയില്‍ നടക്കുന്നത്. 100 കോടി രൂപയിലേറെ മുതല്‍മുടക്ക് വരുന്ന 18 വന്‍കിട പദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് അസെന്‍ഡിന്റെ സംഘാടകര്‍.
അതേസമയം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന സമാഹരണം നേടി കേരളത്തിന്റെ വികസനവും തൊഴില്‍ സാധ്യതയും വിപുലപ്പെടുത്തുക എന്നതാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, തൃശൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ സംയോജിത ഖര മാലിന്യസംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, കൊച്ചി തുറമുഖത്തിന് സമീപം ലോജിസ്റ്റിക് പാര്‍ക്ക്, പുതുവൈപ്പില്‍ 300 കോടി രൂപയുടെ ക്രയോജനിക് വെയര്‍ ഹൗസ് തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടുകയാണ് അസെന്‍ഡിന്റെ ലക്ഷ്യം. ടൂറിസം വികസനത്തിന് ഇടുക്കിയില്‍ 100 ഏക്കറില്‍ പദ്ധതികള്‍, മൂന്നാറില്‍ റോപ്പ്‌വേ തുടങ്ങിയ പദ്ധതികളും അസെന്‍ഡില്‍ സംഗമത്തില്‍ വതരിപ്പിക്കും.
എന്നാല്‍ കേരളത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വ്യവസായിക ലോകവും, നിക്ഷേപ ലോകവും വലിയ എതിര്‍്പ്പാണ് പ്രകടിപ്പിച്ചത്. പണിമുടക്ക് കേരളത്തിലെ വകസനത്തെ പൂര്‍ണമായും ബാധിച്ചേക്കും. ഒരു ദിവസത്തെ ഹര്‍ത്താലില്‍ സര്‍ക്കാറിന് ഭീമമായ തുകയാണ് നഷ്ടം വരുന്നത്. എന്നാല്‍, പൊതുപണിമുടക്ക് ആഗോളനിക്ഷേപസംഗമത്തെ ബാധിക്കില്ലെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രദര്‍ശനവും സംഗമത്തോട് അനുബന്ധിച്ച് നടക്കും.