
കൊച്ചി: 2019ലെ ലോക ബസ് നിര്‍മാണ കമ്പനികളുടെ പട്ടികയില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹ കമ്പനിയായ അശോക് ലേലാന്റ് മൂന്നാം സ്ഥാനത്തെത്തി. സിയാം,ഒഐസിഎ,ഐഎച്ച്എസ് മാര്‍ക്കറ്റ് എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ബസ് നിര്‍മാണ കമ്പനികളുടെ പട്ടിത. ഇടത്തരം ,വന്‍ വാണിജ്യ വാഹന ബസുകളുടെ നിര്‍മാണത്തില്‍ നവീനമായ നിരവധി സവിശേഷതകള്‍ കൊണ്ടുവന്ന കമ്പനിയാണ് അശോക് ലേലാന്‍ഡ്.
പവര്‍ സ്റ്റിയറിങ്,എയര്‍ബ്രേക്ക്,റിയര്‍ എഞ്ചിന്‍ ബസ്,ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ തുടങ്ങിയവ ആദ്യമായി വിപണിയിലെത്തിച്ച കമ്പനിയാണ് അശോക് ലേലാന്റ്. 2019 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി 23100 ബസ് വില്‍പ്പന നടത്തിയെന്ന് അശോക് ലേലാന്റ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വിപിന്‍ സോന്ധി പറഞ്ഞു.