
ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അശോക് ലയ്ലാന്‍ഡിന് കഴിഞ്ഞ മാസം വില്‍പ്പനയില്‍ നാലുശതമാനംകുറവ്. 13,173 യൂണിറ്റ് സെയില്‍സാണ് മെയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 13,659 യൂണിറ്റ് വില്‍പ്പനയാണ് ഉണ്ടായിരുന്നത്.
ഇടത്തരം ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് മെയില്‍ 14 ശതമാനം ഇടിവ് വന്നു. കഴിഞ്ഞ വര്‍ഷം 10,421 യൂണിറ്റ് ആയിരുന്നത് 8,946 യൂണിറ്റ് ആയി കുറഞ്ഞു. ഭാരം കുറഞ്ഞ വാഹനങ്ങളുടെ വില്‍പ്പന 31 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ 3,238 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 4,226 ആയി ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ 6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്്. ആഭ്യന്തര വിപണിയില്‍ 12,778 യൂണിറ്റ് വില്‍പ്പനയാണ് കമ്പനിക്ക് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,077 യൂണിറ്റായിരുന്നു.