
ന്യൂഡല്‍ഹി: കൊറോണവൈറസ് എഷ്യന്‍ വിപണികളെയും നിലംപരിശാക്കി. നിക്ഷേപകരെല്ലാം ഇപ്പോള്‍ വലിയ പിന്‍മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇപ്പോള്‍ 200 പോയിന്റോളം ഇടിവ് രേഖപ്പെടുത്തിയാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. അതേസമയം ദേശീയ ഓഹരിസൂചികയായ നിഫ്്റ്റി 2,000 തത്തിലുമാണ് വ്യാപാരം തുടര്‍ന്നുപോകുന്നത്.
അതേസമയം കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ ആവശ്യകത കുറഞ്ഞു. രാജ്യാന്തരവിപണിയില്‍ വലിയ ചലനമാണ് ഇതുണ്ടാക്കുന്നത്. ജനുവരി ആദ്യവാരത്തോടെ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ക്രൂഡ് വില ഇപ്പോള്‍ 53 ഡോളറിലേക്ക് താഴ്ന്നു. ആറ് ലക്ഷം ബാരലിലേക്ക് പ്രതിദിന ഉത്പാദനം കുറയ്ക്കണമെന്ന ഒപെകിന്റെ നിര്‍ദേശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഏഷ്യ-പസഫിക് ഓഹരി വിപണി സൂചികയായ എംഎസ്സിഐ നഷ്ടത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. ഏകദേശം 0.5 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജപ്പാന്‍ ഓഹരി സൂചികയായ നിക്കി 0.4 ശതാനം ഇടിവ് രേഖപ്പെടുത്തി. ആസ്‌ത്രോലിയ ബെഞ്ച് മാര്‍ക്ക് സൂടചിക ഏകദേശം 0.8 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ബിഎസ്ഇ മിഡ്ക്യാ, സ്‌മോള്‍ ക്യാപ് സൂചികകളും ഇപ്പോള്‍ നഷ്ടത്തിലാണ് തുടരുന്നത്.