
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയ്ന്റ്‌സിന്റെ അറ്റലാഭത്തില്‍ 17.90 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ മാസത്തിലവസാനിച്ച ഒന്നം പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 17.90 ശതമാനമായി ഉയര്‍ന്ന് 672.09 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റലഭാത്തില്‍ രേഖപ്പെടുത്തിയത് 570.02 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ ആകെ വരുമാനത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തയതായി കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. കമ്പനയുടെ ആകെ വരുമാനം 16.67 ശതമാനമായി ഉയര്‍ന്ന് 4,460.25 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനമായി രേഖപ്പെടുത്തിയത് 4,460.25 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കമ്പനിയുടെ മറ്റിനത്തിലുള്ള ചിലവിലും, വരുമാനത്തിലും വന്‍ നേട്ടമുണ്ടാക്കിയതായി കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പിലിശയിനത്തിലും, മറ്റ് കേടുപാടുകള്‍ വഴയുണ്ടാക്കിയ വരുമാനത്തില്‍ ഏകദേശം 24.4 ശതമാനം വരുമാന വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഏകദേശം 1,156.25 കോടി രൂപയോളമാണ് ഈ ഇനത്തില്‍ ഒഴുകിയെത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയിലേക്ക് ഈ ഇനത്തില്‍ വരുമാനമായി എത്തിയത് 929.70 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ നികുതിയിനത്തിലുള്ള ലാഭത്തില്‍ 20.5 ശതമാനമായി ഉയര്‍ന്ന് 1,022 കോടി രൂപയിലേക്കെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 846.12 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.