
കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് 5000 കോടി രൂപയുടെ ആസ്തി നേട്ടം കൈവരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തന മികവിലൂടെയാണ് ഈ നേട്ടമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ രാജ വൈദ്യനാഥന്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റായ ക്രിസില്‍ എഎ/സ്റ്റേബ്ള്‍ റേറ്റുള്ള ധനകാര്യ സ്ഥാപനമാണ് ആശീര്‍വാദ് മൈക്രോ ഫിനാന്‍സ്.
വായ്പാ സുരക്ഷിതത്വ ക്രമീകരണങ്ങളും ഡിജിറ്റൈസേഷനും ഓട്ടോമേഷനും തുടര്‍ച്ചയായി മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മത്സരക്ഷമമായ നിരക്കില്‍ സേവനം നല്‍കാന്‍ കമ്പനിക്കു കഴിഞ്ഞതായി ചെയര്‍മാന്‍ വി പി നന്ദകുമാര്‍ പറഞ്ഞു.
23 സംസ്ഥാനങ്ങളില്‍ 314 ജില്ലകളില്‍ 1037 ശാഖകളിലായി 21 ലക്ഷത്തിലേറെ സ്ത്രീകള്‍ ആശിര്‍വാദില്‍ അംഗങ്ങളാണ്. 10 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ അംഗങ്ങളും 200 കോടി ആസ്തിയും ആശിര്‍വാദിനുണ്ട്. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഡോര്‍ സ്റ്റെപ്പ് സേവനങ്ങളും ആശിര്‍വാദ് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വായ്പകള്‍ക്കുള്ള പ്രൊസസിങ്ങ് സമയം 5 ദിവസമായി ചുരുക്കുകയും ഡോക്യുമെന്റേഷനുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കുകയും ചെയ്തു. 2015 ഫെബ്രുവരിയിലാണ് മണപ്പുറം ഫിനാന്‍സ് ആശിര്‍വാദ് ഫിനാന്‍സിനെ ഏറ്റെടുത്തത്. അന്ന് കമ്പനിയുടെ ആസ്തി 300 കോടിയായിരുന്നു.