എന്‍എംസി ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

June 30, 2020 |
|
News

                  എന്‍എംസി ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

കൊച്ചി: യുഎഇ ആസ്ഥാനമായ എന്‍എംസി ഗ്രൂപ്പിന്റെ തിരഞ്ഞെടുത്ത സ്വത്തുക്കള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 12,438 കോടി രൂപയുടെ ആസ്തിയുള്ള ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ന്‌ലവില്‍ നിരവധി ബാങ്കുകളിലായി 6.6 ബില്യണ്‍ ഡോളര്‍ കടബാധ്യതയുള്ള കമ്പനിയാണ് എന്‍എംസി. ഇവ കൂടുതലും യുഎഇയിലാണ്.

മൂലധനച്ചെലവ് (കാപെക്‌സ്) കുറഞ്ഞത് മൂന്നാം പാദം വരെ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് നിലവിലുള്ള മിക്ക പദ്ധതികളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അപ്പോഴേക്കും വിപണി കോവിഡ് 19 ന്റെ പിടിയില്‍ നിന്ന് പുറത്തുകടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ അതിവേഗം വളരുന്ന ആരോഗ്യ സംരക്ഷണ വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിച്ച എന്‍എംസി ഗ്രൂപ്പിന്റെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. എന്നാല്‍ ഗ്രൂപ്പിന്റെ തിരഞ്ഞെടുത്ത ആസ്തികള്‍ ലഭ്യമാകുമ്പോള്‍ വാങ്ങാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍എംസി ഹോസ്പിറ്റല്‍ ശൃംഖലയില്‍ നിന്ന് ഡോക്ടര്‍മാരുള്‍പ്പെടെ മുതിര്‍ന്ന പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാനും ആസ്റ്റര്‍ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിഷ്‌ക്രിയമായ ആസ്തി വിറ്റ് കടം വീട്ടാന്‍ ഗ്രൂപ്പ് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കാരണം വൈകുകയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved