കമ്പനികളുടെ ഉയര്‍ന്ന പദവികളില്‍ വനിതകളുടെ എണ്ണം തീര്‍ത്തും കുറവ്

March 27, 2019 |
|
News

                  കമ്പനികളുടെ ഉയര്‍ന്ന പദവികളില്‍ വനിതകളുടെ എണ്ണം തീര്‍ത്തും കുറവ്

കോര്‍പ്പറേറ്റ് ഇന്ത്യ സമീപകാലത്ത് കൂടുതല്‍ സ്ത്രീകളെ കമ്പനി നേതൃത്വ സ്ഥാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍  പരാജയപ്പെട്ടിരിക്കുകയാണ്. വെറും മൂന്ന് ശതമാനം വനിതകളെ മാത്രമേ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്താന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിഞ്ഞിട്ടുള്ളു. കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശികള്‍, പ്രത്യേകിച്ച് പുരുഷാധികാരമാര്‍ഗങ്ങളാണ് ആവശ്യപ്പെടുന്നത്. 

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികളുടെ 100 സി.ഇ.ഒകളിലും മാനേജിംഗ് ഡയറക്ടര്‍മാരിലും മൂന്ന സ്ത്രീകളുടെ പേര് മാത്രമാണുള്ളത്. പ്രൈം ഡാറ്റബേസിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം എന്‍എസ്ഇ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികളുടെ 1814 ചീഫ് എക്‌സിക്യൂട്ടിവുകളും എംഡിമാരും ഉള്ളതില്‍ 3.69 ശതമാനം മാത്രമേ വനിതകളുടെ സാന്നിധ്യം കണ്ടെത്തിയുളളു. 

കൂടുതല്‍ വനിത സിഇഒമാരെ സൃഷ്ടിക്കാന്‍ രണ്ടു വിധത്തിലുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. സ്ത്രീകള്‍ നേതൃത്വം വഹിക്കാന്‍ ആത്മവിശ്വാസം കാണിക്കണം. രണ്ടാമത് പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും ബയോകോണിലെ പ്രമുഖ ബയോടെക്‌നോളജി ചെയര്‍പേഴ്‌സനായ കിരണ്‍ മജുംദാര്‍-ഷാ പറഞ്ഞു,

2018 ഫോര്‍ച്ച്യൂണ്‍ 500 പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ സി.ഇ.ഒമാരുടെ കൂട്ടത്തില്‍ 24, അഥവാ 4.8 ശതമാനം മാത്രമേ വനിതകള്‍ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ സ്ത്രീകളെ ഉന്നത പദവി കൈകാര്യം ചെയ്യാന്‍ കൊണ്ടുവരാന്‍ ദീര്‍ഘദൂര പാത മുന്നോട്ടുവെയ്ക്കുകയാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രാതിനിധ്യം ഇന്ത്യയില്‍ വളരെ കുറവാണ്, പക്ഷേ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ കൂടുതല്‍ മാറ്റങ്ങള്‍ വന്നേക്കാം.  പ്രൈം ഡാറ്റബേസ് ഗ്രൂപ്പിലെ മാനേജിങ് ഡയറക്ടര്‍ പ്രണവ് ഹാല്‍ദിയ പറഞ്ഞു. ഇത് അവസാനം സി.ഇ.ഒ ആയി സ്ത്രീകളുടെ ഉയര്‍ന്ന പ്രാതിനിധ്യത്തിന് ഇടയാക്കിയേക്കാം.

 

Related Articles

© 2025 Financial Views. All Rights Reserved