
ബംഗളൂരു: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ 2019 ല്‍ ആകെ നിക്ഷേപിച്ചത് 2800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ആമസോണ്‍ ഭീമമായ തുക നിക്ഷേപിച്ചിട്ടുള്ളത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ വിവിധ റീട്ടെയ്ല്‍ കമ്പനികളുടെ ഓഹകിള്‍ സ്വന്തമാക്കാനുള്ള നീക്കവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. അമസോണ്‍ തങ്ങളുടെ ഓംനി ചാനലിന്റെ വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് കമ്പനി പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ പുതിയ ബിസിനസ് ശൃംഖല വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനി ഇപ്പോള്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. തേസമയം കഴിഞ്ഞവര്‍ഷം നാല് ഘട്ടങ്ങളിലായാണ് കമ്പനി കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുള്ളത്. കമ്പനി ആകെ 9,450 കോടി രൂപയോളമാണ് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചത്. റെഗുലേറ്റി ഫയലിംഗ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തങ്ങളുടെ ഓണ്‍ലൈന്‍ ശൃംഖല വികസിപ്പിക്കുന്നതടക്കമുള്ള വിപുലീകരണ പ്രവര്‍ത്തനമാണ് കമ്പനി ഇപ്പോള്‍ നടത്താന്‍ ലക്ഷ്യമിടുന്നത്.
അതേസമയം ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള നീക്കമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. അതേസമയം രാജ്യത്ത് റസ്റ്റോറന്റ് ചെയിനുകള്‍ ആരംഭിക്കുന്നതിനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓലയുടെ കയ്യില്‍ നിന്നും ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ആമസോണ്‍ ഇപ്പോള്‍. പ്രൈം നൗ സര്‍വീസിലൂടെ തങ്ങളുടെ ഫുഡ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാനാണ് ആമസോണ്‍ നീക്കം നടത്തുന്നത്. അഞ്ചു മുതല്‍ ആറ് രൂപ വരെ മാത്രമേ കമ്മീഷനായി സ്വീകരിക്കൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.