വിപണി മൂല്യത്തില്‍ എസ്ബിഐയെ മറികടന്ന് ഭാരതി എയര്‍ടെല്‍

September 15, 2021 |
|
News

                  വിപണി മൂല്യത്തില്‍ എസ്ബിഐയെ മറികടന്ന് ഭാരതി എയര്‍ടെല്‍

ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്. ഇതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയര്‍ടെല്‍ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം.

രണ്ടാഴ്ചക്കിടെ ഭാരതി എയര്‍ടെലിന്റെ ഓഹരിവിലയില്‍ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്. എജിആര്‍ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ വിലവര്‍ധനവിനുപിന്നില്‍. അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയില്‍ കുതിപ്പ് തുടങ്ങിയത്. ഗൂഗിള്‍ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിലയെ സ്വാധീനിച്ചു.

Related Articles

© 2025 Financial Views. All Rights Reserved