
2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തവണകള്‍ പിഴയില്ലാതെ സെപ്റ്റംബര്‍ 30 നകം അടയ്ക്കാമെന്ന് പിഎഫ്ആര്‍ഡിഎ ട്വീറ്റില്‍ അറിയിച്ചു. ഏപ്രിലില്‍, എപിവൈ സംഭാവനകള്‍ക്കായുള്ള വരിക്കാരുടെ ഓട്ടോ ഡെബിറ്റിംഗ് സേവിംഗ്‌സ് അക്കൗണ്ട് ജൂണ്‍ 30 വരെ പിഎഫ്ആര്‍ഡിഎ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് വരിക്കാരെ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്തത്.
എപിവൈ സംഭാവനകളുടെ ഓട്ടോ ഡെബിറ്റ് ജൂലൈ 1 മുതല്‍ പുനരാരംഭിച്ചു. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ശേഷിക്കുന്ന എപിവൈ സംഭാവനകള്‍ 2020 സെപ്റ്റംബര്‍ 30 നകം പിഴയില്ലാതെ നല്‍കാം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം വഴി ഒരു വരിക്കാര്‍ക്ക് പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടിലേക്ക് സംഭാവന നല്‍കാന്‍ കഴിയും.
അടല്‍ പെന്‍ഷന്‍ യോജന ഈ വര്‍ഷം മെയ് മാസത്തില്‍ രണ്ട് കോടിയിലധികം തൊഴിലാളികളികള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നു. വാര്‍ദ്ധക്യകാല വരുമാന സുരക്ഷ പ്രത്യേകിച്ചും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് എത്തിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ല്‍ ഈ പദ്ധതി ആരംഭിച്ചത്. 60 വയസ്സിനു ശേഷം മിനിമം പെന്‍ഷന്‍ ഗ്യാരണ്ടി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
18 നും 40 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 1,000 മുതല്‍ 5,000 രൂപ വരെ മിനിമം ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഈ സ്‌കീം നല്‍കുന്നു. കൂടാതെ, വരിക്കാരന്റെ മരണത്തില്‍ പങ്കാളിയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു, വരിക്കാരന്റെയും പങ്കാളിയുടെയും മരണമുണ്ടായാല്‍, മുഴുവന്‍ പെന്‍ഷന്‍ തുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെടും. അടല്‍ പെന്‍ഷന്‍ യോജന പ്രകാരം വരിക്കാരുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയളവ് 20 വര്‍ഷമോ അതില്‍ കൂടുതലോ ആണ്. വരിക്കാരന്‍ നേരത്തെ ചേരുകയാണെങ്കില്‍ പ്രീമിയം കുറവായിരിക്കും.