
ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. കിലോലിറ്ററിന് 6743 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പുതിയ വില 86,038 രൂപ. 2008 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 71,028.26 രൂപയാണ് ഇതിനു മുമ്പ് എടിഎഫിനു രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് എടിഎഫ് വില വര്‍ധനയ്ക്കു കാരണമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ബ്രെന്റ് ക്രൂഡിന് 91.21 ഡോളര്‍ ആണ് ഇന്നത്തെ വില. ഡിസംബറില്‍ എടിഎഫിന് രണ്ടു തവണ വില കുറച്ചിരുന്നു. എന്നാല്‍ ഈ മാസം ഇതു മൂന്നാം തവണയാണ് കൂടുന്നത്.