ബാങ്കിങ് മേഖലയും നിശ്ചലമോ? നിലപാട് വ്യക്തമാക്കി ധനമന്ത്രി രംഗത്ത്; ബാങ്കിങ് മേഖല അവശ്യസേവനങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമ്പോഴും പൊതുജനത്തിന് ആശങ്കകള്‍; ലോക്ക് ഡൗണില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുമുണ്ടോ?

March 31, 2020 |
|
News

                  ബാങ്കിങ് മേഖലയും നിശ്ചലമോ? നിലപാട് വ്യക്തമാക്കി ധനമന്ത്രി രംഗത്ത്; ബാങ്കിങ് മേഖല അവശ്യസേവനങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമ്പോഴും പൊതുജനത്തിന് ആശങ്കകള്‍; ലോക്ക് ഡൗണില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുമുണ്ടോ?

ന്യൂഡല്‍ഹി:  കൊറോണ വൈറസ് രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയുണ്ടോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം പോലും നിലച്ചുവെന്നാണ് ചില കോണുകളില്‍ നിന്നുള്ള അഭിപ്രായം.  എന്നാല്‍ അക്കാര്യത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍ തന്നെ വ്യക്തമായൊരു അഭിപ്രായവുമായി രംഗത്തത്തിയിരിക്കുന്നു.  രാജ്യത്തെ എല്ലാ ബാങ്കുകളുടെയും ബ്രാഞ്ചുകളും, എടിഎം സെന്ഡറുറുകളും തുറനന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.  എടിഎമ്മുകളെല്ലാം തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ലോക്ക്ഡണില്‍  രാജ്യത്തെ ബാങ്കുകളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിക്കാനും ധനമന്ത്രി മറന്നില്ല. ട്വിറ്ററിലൂടെ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ധനമന്ത്രി അഭിനന്ദിച്ചു.  

കഴിഞ്ഞ  ശനിയാഴ്ച്ച രാജ്യത്തെ ബാങ്കിങ് മേഖലയിലെ മേധാവികളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും, രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം നല്‍കുമെന്നും ബാങ്ക് മേധാവികള്‍ കൂടിക്കാഴ്ച്ചയില്‍ ധനമന്ത്രിക്ക് ഉറപ്പ് നല്‍കി.  ബാങ്കിങ് സേവനങ്ങളെ നിലവില്‍ സര്‍ക്കാര്‍ അവശ്യസര്‍വീസായും പ്രഖ്യാപിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ബാങ്ക് വഴിയാണ് എക്കൗണ്ടിലേക്ക് എത്തുക. ഈ സാഹചര്യത്തിലാണ് ജനങ്ങളെ കൂടുതല്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ബാങ്കിങ് മേഖല ലോക്ക്ഡൗണ്‍ കാലത്തും പ്രവര്‍ത്തിക്കാന്‍ തീരുമിനിച്ചത്. 

ബാങ്കിങ് മേഖലയിലെ ലയനം നാളെ നടക്കും  

പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് തന്നെ നടപ്പില്‍ വരുത്താനാണ് റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യം.  കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും  ലയനം പൂര്‍ണമായും നടപ്പിലാക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍  വ്യക്തമാക്കിയിരിക്കുന്നത്.  

അതേസമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. 

കൊറോണ പടരുന്ന സാഹചര്യത്തില്‍ ലയനം നടക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരുന്നു.  എന്നാല്‍  ലയനം പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടടിക്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന ഔദ്യോഗിക വിവരം.  ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെപൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതുമാണ്.  എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവെക്കുന്നത് ശരിയായ നടപിടയല്ലെന്നും, ലയനം വേഗഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചിലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകും. കൊറോണ വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരിന്നു. എന്നാല്‍  ലയനം പൂര്‍ണമായും നടപ്പിലാക്കമാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്‌സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളുടെ ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.  

2017ഏപ്രില്‍ ഒന്നിനാണ്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  അഞ്ച് അനുബന്ധ ബാങ്കപകളും മഹിളാ ബാങ്കുകളും  ലയപ്പിച്ചത്.  പിന്നീട് കൂടുതല്‍ ബാങ്കുകള്‍ ലയപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.  ഈ ഘട്ടത്തില്‍ ത്ന്നെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍  ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  

Related Articles

© 2025 Financial Views. All Rights Reserved