ആഗോള വില്‍പ്പനയില്‍ ഇടിവ് നേരിട്ട് ഔഡി; ഇവി വില്‍പ്പനയില്‍ മുന്നേറ്റം

January 17, 2022 |
|
News

                  ആഗോള വില്‍പ്പനയില്‍ ഇടിവ് നേരിട്ട് ഔഡി; ഇവി വില്‍പ്പനയില്‍ മുന്നേറ്റം

അര്‍ദ്ധചാലക വിതരണ പ്രശ്നങ്ങള്‍ കമ്പനിക്ക് തടസ്സമായതിനാല്‍ കഴിഞ്ഞ വര്‍ഷം ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ഔഡിയുടെ വില്‍പ്പന 0.7 ശതമാനം കുറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന കാരണം കമ്പനിക്ക് കാര്യമായ പ്രതിസന്ധി നേരിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഔഡി റെക്കോര്‍ഡ് ബ്രേക്കിംഗ് ഡെലിവറികള്‍ നേടിയിരുന്നു. പിന്നീട് 34.2 ശതമാനം ഇടിവ് നേരിടുകയും വര്‍ഷാവസാനത്തോടെ മൊത്തം 16,80,512 കാറുകള്‍ വിറ്റിരുന്നു. ചിപ്പ് പ്രതിസന്ധി ചൈനയിലെ പ്രാദേശിക ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തിയെന്ന് ഓഡി സ്ഥിരീകരിച്ചു. അതേസമയം യൂറോപ്പില്‍ വാറ്റ് കുറച്ചതുമൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ ശ്രദ്ധേയമാണെന്നും കമ്പനി പറയുന്നു.  ക്യൂ4 ഇ-ട്രോണും എ3യും യുകെയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മോഡലുകളാണ്.

ലോകമെമ്പാടുമുള്ള വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും, ഔഡിയുടെ ഇവി ശ്രേണി തുടര്‍ച്ചയായ വിജയം കാണിച്ചു. കഴിഞ്ഞ വര്‍ഷം 81,894 ഇവികള്‍ വിറ്റഴിച്ചതിനാല്‍ അതിന്റെ മൊത്തം വില്‍പ്പനയുടെ 4.8 ശതമാനവും ഇലക്ട്രിക് ആയിരുന്നു. ആ കണക്ക് 57.5 ശതമാനം വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു.

അതേസമയം ചൈനയില്‍ ഔഡിയുടെ ഏറ്റവും വലിയ വില്‍പ്പന ഇടിവ് സംഭവിച്ചു. 7,01,289 വാഹനങ്ങളാണ് വിറ്റത്.  2020 ലെ റെക്കോര്‍ഡ് ബ്രേക്കിംഗിന് ശേഷം 3.6 ശതമാനം ഇടിവാണ് നേരിട്ടത്. അതേസമയം, യുഎസിലെ വില്‍പ്പന 2020ല്‍ 5.0 ശതമാനം കവിഞ്ഞു. മൊത്തം 1,96,038 കാറുകള്‍ വിറ്റു.  യൂറോപ്പില്‍ 31 വിപണികളില്‍ വളര്‍ച്ച കൈവരിച്ച ഓഡി 6,17,048 പുതിയ വാഹനങ്ങള്‍ വിതരണം ചെയ്തു എന്നാണ് കണക്കുകള്‍. 2020-ല്‍ 3,293 കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിഞ്ഞെങ്കിലും 2021-ല്‍ വില്‍പ്പന ഇരട്ടിയാക്കാന്‍ ഔഡിക്ക് കഴിഞ്ഞു. ഇത് ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 101 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Read more topics: # Audi, # ഔഡി,

Related Articles

© 2024 Financial Views. All Rights Reserved