
മുംബൈ: രാജ്യത്തെ ഓഡിറ്റ് സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) നീക്കം. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ് എസ്) ഹോള്‍ഡിങ് കമ്പനിയേയും ഐഎല്‍ ആന്‍ഡ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്കും അടങ്ങുന്ന ശൃംഖലയിലെ ഓഡിറ്റര്‍മാരും 35 ഓഡിറ്റ് സ്ഥാപനങ്ങളുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ ഓഡിറ്റ് സ്ഥാപനങ്ങളും പെടും. കമ്പനികളിലെ സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍, സ്വതന്ത്ര ഡയറക്ടറുമാര്‍, ഓഡിറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പടെയുള്ളവരെയാണ് നിരീക്ഷിക്കുന്നത്. 35 ഓഡിറ്റ് കമ്പനികളിലായി 300 അനുബന്ധ കമ്പനികളുമുണ്ട്. എസ്‌ഐഎഫ്ഒയുടെ നേതൃത്വത്തില്‍ ഐഎല്‍ ആന്‍ഡ് എഫ് എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വരും ദിവസങ്ങളില്‍ ഓഡിറ്റര്‍മാര്‍ക്കും കമ്പനികള്‍ക്കും നോട്ടീസ് നല്‍കുമെന്നും ഇതിന് പിന്നാലെ രേഖകള്‍ സമര്‍പ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വിവരം. ഇതിന് പിന്നാലെ ഓഡിറ്റര്‍മാരില്‍ നിന്നും മൊഴിയും രേഖപ്പെടുത്തും.
ഇ വൈ ഇന്ത്യ അടക്കമുള്ള കമ്പനികളിലെ ഓഡിറ്റര്‍മാരടക്കമുള്ള ആളുകള്‍ക്കാണ് നോട്ടീസ് നല്‍കുന്നത്. 2016-17 വരെ ഡെലോയിറ്റ് ഹസ്‌കിന്‍സ് ആന്‍ഡ് സെല്‍സായിരുന്നു ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ പ്രിന്‍സിപ്പല്‍ ഓഡിറ്റിങ് കമ്പനി. എന്നാല്‍ ഇതിന് പിന്നാലെ ഇത് എസ്ആര്‍ബിസി ആന്‍ കോ എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. രണ്ട് വര്‍ഷത്തേക്ക് കരാര്‍ ലഭിച്ച എസ്ആര്‍ബിസിയും ഇ വൈ കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഐഎല്‍ആന്‍ഡ് എഫ്എസ് , ഐടിഎന്‍എല്‍, ഐഎഫ്‌ഐഎന്‍ എന്നീ കമ്പനികളുടെ അക്കൗണ്ടുകളുടെ കാര്യം നോക്കിയാല്‍ പ്രിന്‍സിപ്പല്‍ ഓഡിറ്ററുമാര്‍ ഭാഗികമായി മാത്രമാണ് അക്കൗണ്ടുകള്‍ പരിശോധിച്ചിരിക്കുന്നത്. ഇതിനു ശേഷം മറ്റ് ഓഡിറ്റര്‍മാരുടേയും അനുബന്ധ കമ്പനികളുടേയും നിര്‍ദ്ദേശം തേടുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇത്തരം കമ്പനികള്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രശ്‌നം എന്താണെന്ന് കാട്ടി എംജിബി ആന്‍ഡ് കോ കമ്പനി പങ്കാളി ജീനേന്ദ്ര ഭണ്ഡാരി രംഗത്തെത്തിയിരുന്നു. 'കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഓഡിറ്റ് ചെയ്യുന്നത് വ്യത്യമായ കമ്പനികളാണ്. ചാര്‍ജ് ഷീറ്റ ്പ്രകാരം ലോണുകള്‍ നല്‍കുന്ന വേളയില്‍ പണം ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് കൊടുക്കുന്നത് ഒരു ബന്ധവുമില്ലാത്ത ഇടനിലക്കാര്‍ വഴിയാണ്. ഇത്തരത്തില്‍ പണമിടപാട് നടക്കുമ്പോള്‍ ലോണ്‍ വിതരണം ചെയ്ത ശേഷം ആ തുകയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അതാത് കമ്പനികളുടെ ഓഡിറ്ററുമാര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാണ്', ഭണ്ഡാരി പറയുന്നു.
ഇതില്‍ ഐഎല്‍ ആന്‍ എഫ്എസിന്റെ കേസാണ് ഏറെ ശ്രദ്ധേയം. എസ്ആര്‍ബിസി പ്രിന്‍സിപ്പല്‍ ഓഡിറ്റര്‍ 141 അനുബന്ധ കമ്പനികളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല. എല്ലാ കമ്പനികള്‍ക്കും ചേര്‍ത്ത് ഒരു ലക്ഷം കോടി ആസ്തിയും 18,226 കോടി രൂപ വരുമാനവുമുണ്ട്. മാത്രമലല് ഇവയുമായി സഹകരിക്കുന്ന 26 കമ്പനികള്‍ക്ക് 3400 കോടി രൂപയുടെ വരുമാനവും 18,000 കോടി രൂപയുടെ ആസ്തിയുമുണ്ട്.